'ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം'; പിതാവിന്റെ വിയോഗത്തില്‍ ഹര്‍ദിക് പാണ്ഡ്യ

അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്‌പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍
പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്കൊപ്പം ഹര്‍ദിക്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്കൊപ്പം ഹര്‍ദിക്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

മുംബൈ: പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പിതാവിനെ നഷ്ടപ്പെട്ടു എന്നത് ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറയുന്നു.

''എന്റെ ഡാഡിക്കും, എന്റെ ഹീറോയ്ക്കും...നിങ്ങളെ നഷ്ടപ്പെടുക എന്നത് അംഗീകരിക്കുകയാണ് ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യം. എന്നാല്‍ ഒരുപാട് നല്ല ഓര്‍മകള്‍ ഞങ്ങള്‍ക്ക് നല്‍കി. ചിരിയോടെയല്ലാതെ ആ മുഖം ഓര്‍ക്കാനാവില്ല. അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്‌പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍.''

''ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ആ സ്‌നേഹമുണ്ടാവും. എല്ലായ്‌പ്പോഴും അങ്ങയുടെ പേരാവും ആദ്യം. ഇവിടെ ഉണ്ടായിരുന്നപ്പോഴെന്നത് പോലെ അവിടെ ഇരുന്ന് ഞങ്ങളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെ ഓര്‍ത്ത് അങ്ങേയ്ക്ക് അഭിമാനമായിരിക്കും. എന്നാല്‍ ഡാഡി, നിങ്ങള്‍ ജീവിച്ച വിധമോര്‍ത്ത് അങ്ങയെ കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്.''

ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ, ഒരു അവസാന യാത്ര. ഇനി വിശ്രമിക്കൂ. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ ഞാന്‍ മിസ് ചെയ്യും, ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശനിയാഴ്ച രാവിലെയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഹിമാന്‍ഷു പാണ്ഡ്യയുടെ മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com