ഹിറ്റ്മാന്‍ ഫീല്‍ഡിങിലും താരം; ഒന്നും രണ്ടും അല്ല കൈയില്‍ ഒതുക്കിയത് അഞ്ച് പേരെ; ആ എലൈറ്റ് പട്ടികയില്‍ രോഹിത് ഇനി നാലാമന്‍

ഹിറ്റ്മാന്‍ ഫീല്‍ഡിങിലും താരം; ഒന്നും രണ്ടും അല്ല കൈയില്‍ ഒതുക്കിയത് അഞ്ച് പേരെ; ആ എലൈറ്റ് പട്ടികയില്‍ രോഹിത് ഇനി നാലാമന്‍
കാമറോൺ ​ഗ്രീനിന്റെ ക്യാച്ചെടുത്ത രോഹിതിനെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ പിടിഐ
കാമറോൺ ​ഗ്രീനിന്റെ ക്യാച്ചെടുത്ത രോഹിതിനെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ പിടിഐ

ബ്രിസ്‌ബെയ്ന്‍: ബാറ്റിങില്‍ ഇന്ത്യയുടെ കരുത്താണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങളുടെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയ്ക്കും നായകന്‍ അജിന്‍ക്യ രഹാനെയ്ക്കുമൊപ്പം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകളിലൊന്നും രോഹിതാണ്. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 48 റണ്‍സെടുത്ത രോഹിത് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ഫീല്‍ഡിങുമായി കളം നിറഞ്ഞു.

നിര്‍ണായകമായ അഞ്ച് ക്യാച്ചുകളെടുത്താണ് ഹിറ്റ്മാന്‍ താരമായത്. ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കിയതോടെ ഒരു അപൂര്‍വ നേട്ടവും രോഹതിനെ തേടിയെത്തി. ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ നെടുംതൂണുകളായ താരങ്ങളെയാണ് രോഹിത് മടക്കിയതെന്ന സവിശേഷതയുമുണ്ട്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന്‍, മാര്‍നസ് ലബുഷെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരെയാണ് ഹിറ്റ്മാന്‍ കൈയിലൊതുക്കിയത്.  

1969-70ല്‍ ഏകനാഥ് സോള്‍കര്‍, 1991-92ല്‍ കൃഷ്ണമാചാരി ശ്രീകാന്ത്, 1997-98ല്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഒരിന്നിങ്‌സില്‍ അഞ്ച് ഓസീസ് താരങ്ങളെ ക്യാച്ചെടുത്ത് മടക്കി റെക്കോര്‍ഡിട്ട മറ്റ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഈ എലൈറ്റ് പട്ടികയിലാണ് നാലാമനായി രോഹിത് തന്റെ പേരും എഴുതി ചേര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com