'അഭിമാനിയായ ഭര്‍ത്താവും അച്ഛനും'- പുതിയ അതിഥിയുടെ വരവില്‍ കോഹ്‌ലിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2021 11:39 AM |
Last Updated: 18th January 2021 11:39 AM | A+A A- |
കോഹ്‌ലി- അനുഷ്ക/ ട്വിറ്റർ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാര്യയും ബോളിവുഡ് നടിയുമായി അനുഷ്‌ക ശര്‍മയ്ക്കും ഈ മാസം 11നാണ് പെണ്‍കുഞ്ഞ് ജനിച്ചത്. പുതിയ അതിഥിയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാനായി ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
മകള്‍ ജനിച്ച സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി കോഹ്‌ലി പങ്കുവച്ചു. സ്‌നേഹവും പ്രാര്‍ഥനകളും മകള്‍ക്ക് ഉണ്ടാകണമെന്ന ആഭ്യര്‍ത്ഥനയുമായാണ് കോഹ്‌ലി സന്തോഷം പങ്കിട്ടത്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന അഭ്യര്‍ത്ഥനയും മകള്‍ ജനിച്ചതിന് പിന്നാലെ കോഹ്‌ലി നടത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ട്വിറ്റര്‍ പ്രൊഫൈലിലെ മാറ്റമാണ് ആരാധകരുടെ ശ്രദ്ധയിലെത്തിയിരിക്കുന്നത്. 'ഞാനൊരു അഭിമാനിയായ ഭര്‍ത്താവും അച്ഛനുമാണ്'- എന്ന ക്യാപ്ഷനാണ് ഇപ്പോള്‍ പ്രൊഫൈല്‍ ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പ്രൊഫൈലിലെ ഈ വാചകങ്ങളാണ് ആരാധകരുടെ ശ്രദ്ധയിലെത്തിയത്.
— Virat Kohli (@imVkohli) January 11, 2021