'അമ്പയറേ... ഓസ്‌ട്രേലിയക്കാര്‍ എറിയുന്നതൊന്നും ബൗണ്‍സര്‍ അല്ലേ? ഈ ആവേശമൊന്നും അപ്പോൾ ഇല്ലല്ലോ'- വിവാദം

'അമ്പയറേ... ഓസ്‌ട്രേലിയക്കാര്‍ എറിയുന്നതൊന്നും ബൗണ്‍സര്‍ അല്ലേ? ഈ ആവേശമൊന്നും അപ്പോൾ ഇല്ലല്ലോ'- വിവാദം
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശാർദുൽ ഠാക്കൂർ/ പിടിഐ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശാർദുൽ ഠാക്കൂർ/ പിടിഐ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനിടെ ശാര്‍ദുല്‍ ഠാക്കൂറിന് താക്കീത് നല്‍കിയ അമ്പയറുടെ നടപടിയില്‍ ആരാധകരുടെ രോഷം പുകയുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിടെയാണ് അമ്പയര്‍ ബൗണ്‍സര്‍ എറിഞ്ഞതിന്റെ പേരില്‍ ശാര്‍ദുലിനെ താക്കീത് ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ആരാധകര്‍ സാമൂഹിക മാധ്യങ്ങളിലൂടെ രംഗത്തെത്തിയത്.

ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യുമ്പോഴാണ് ശാര്‍ദുലിന്റെ ഒരു പന്ത് 80 മീറ്റര്‍ ഉയരത്തില്‍ പോയത്. അപകടകരമായ ബൗളിങാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയത്ത് അമ്പയര്‍ ശാര്‍ദുലിന് താക്കീത് നല്‍കിയത്. ഓസ്‌ട്രേലിയന്‍ അമ്പയര്‍ ബ്രുസ് ഓക്‌സന്‍ഫോര്‍ഡാണ് ബൗണ്‍സറാണെന്ന് വിധിച്ച് ഇന്ത്യന്‍ താരത്തിന് വാണിങ് നല്‍കിയത്. പന്ത് നോ ബോളായി അമ്പയര്‍ വിളിക്കുകയും ചെയ്തു.

എന്നാല്‍ ഈ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. അമ്പയര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരാധകര്‍ കുറിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, കമ്മിന്‍സ് എന്നിവരെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ ഈ ഉത്സാഹമൊന്നും കണ്ടില്ലല്ലോ എന്ന് ആരാധകര്‍ ചോദിക്കുന്നു. ഇന്ത്യന്‍ താരം ടി നടരാജന്‍ ബാറ്റിങിന് ഇറങ്ങിയ സമയത്ത് സ്റ്റാര്‍ക്കിന്റെ ഒരു പന്ത് 90 മീറ്ററിനും മുകളില്‍ പോയപ്പോഴും താക്കീത് നല്‍കിയിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇരട്ട നീതിയാണ് അമ്പയര്‍മാര്‍ പുറത്തെടുക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ശാര്‍ദുല്‍ എറിഞ്ഞ പന്ത് നോബോളല്ലെന്ന് ആദം ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടിയ കാര്യം ആരാധകര്‍ എടുത്തു പറയുന്നു. ടെസ്റ്റില്‍ ബൗണ്‍സര്‍ എറിയാന്‍ അനുവാദമുണ്ടെന്ന കാര്യവും ഗില്‍ക്രിസ്റ്റ് പറയുന്നുണ്ട്.

ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്‌സില്‍ 294 റണ്‍സില്‍ ഒതുക്കുന്നതില്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിനൊപ്പം ശാര്‍ദുല്‍ മികച്ച പങ്കാണ് വഹിച്ചത്. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com