കന്നി സെഞ്ചുറിക്ക് തൊട്ടരികില്‍ വീണ് ശുഭ്മാന്‍ ഗില്‍; 91ല്‍ നില്‍ക്കെ മടക്കി ലിയോണ്‍

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ അഞ്ചാം ദിനം സെഞ്ചുറിക്ക് തൊട്ടരികില്‍ വെച്ച് ഗില്ലിനെ ലിയോണ്‍ മടക്കി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ബ്രിസ്‌ബെയ്ന്‍: കന്നി സെഞ്ചുറിക്കായി ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍ ഇനിയും കാത്തിരിക്കണം. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ അഞ്ചാം ദിനം സെഞ്ചുറിക്ക് തൊട്ടരികില്‍ വെച്ച് ഗില്ലിനെ ലിയോണ്‍ മടക്കി.

146 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും പറത്തി 91 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഗില്‍ മടങ്ങിയത്. ഇതോടെ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 132 റണ്‍സിലേക്ക് വീണു. ലിയോണിനെ കൊണ്ടുവന്ന പെയ്‌നിന്റെ ബൗളിങ് ചെയ്ഞ്ചാണ് ഇവിടെ ഗില്ലിനെ വീഴ്ത്തിയത്.

ഔട്ട്‌സൈഡ് ഓഫായി എത്തിയ ലിയോണിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്മിത്തിന്റെ കൈകളിലേക്ക് എത്തി. പൊടുന്നനെ എത്തിയ ക്യാച്ച് കൈവിടാതെ സ്മിത്ത് ഓസ്‌ട്രേലിയക്ക് ബ്രേക്ക് നല്‍കി.

പൂജാരയ്‌ക്കൊപ്പം നിന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയതിന് ശേഷമാണ് ഗില്‍ മടങ്ങിയത്. 114 റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തിയതില്‍ 26 റണ്‍സ് മാത്രമായിരുന്നു പൂജാരയുടെ സംഭാവന. പൂജാരയും രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. അവസാന ദിനം ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായിരുന്നു.

കമിന്‍സ് ആണ് രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. എറൗണ്ട് ഓഫായി എത്തിയ കമിന്‍സിന്റെ മൂവിങ് ഡെലിവറിയില്‍ രോഹിത്തിന് പിഴച്ചു. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തി. 21 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com