അതിജീവിക്കേണ്ടത് 60 ഓവര്‍, ജയിക്കാന്‍ 243 റണ്‍സ്; അവസാന ദിനം നിലയുറപ്പിച്ച് പൂജാരയും ഗില്ലും

അവസാന ദിനം ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വേണ്ടത് 245 റണ്‍സും
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിലേക്കെന്ന് സൂചന. അവസാന ദിനം ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വേണ്ടത് 245 റണ്‍സും.

അവസാന ദിനം തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 21 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ കമിന്‍സ് മടക്കി. എന്നാല്‍ പൂജാരയ്‌ക്കൊപ്പം നിന്ന് ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 117 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 64 റണ്‍സ് എന്ന സ്‌കോറില്‍ നില്‍ക്കുകയാണ് ശുഭ്മാന്‍ ഗില്‍. 90 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്താണ് പൂജാര ക്രീസില്‍ നില്‍ക്കുന്നത്. 62 ഓവര്‍ കൂടിയാവും ഇന്ത്യക്ക് ഇന്ന് ബാറ്റ് ചെയ്യേണ്ടി വരിക.

ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കരുതലോടെ കളിച്ച ഇന്ത്യ വിജയം മുന്‍പില്‍ വെച്ച് ഇനി ആക്രമിക്കുമോ എന്ന ആകാംക്ഷയും ആരാധകരുടെ മുന്‍പിലുണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ അടിത്തറയിട്ടാല്‍ പിന്നാലെ വരുന്ന റിഷഭ് പന്ത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ജയത്തിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com