'ആ മരത്തിന്റെ സാധനം നല്‍കിയിരിക്കുന്നത് എന്തിനാണ്?' ഡിആര്‍എസില്‍ പൂജാര രക്ഷപെട്ടതില്‍ കലിപ്പിച്ച് ഇയാന്‍ ചാപ്പല്‍

''ക്രീസിന് പുറത്തേക്ക് ചാടി പന്ത് തട്ടിയിടുന്നത് എന്തിനാണ്? ആ മരത്തിന്റെ സാധനം നല്‍കിയിരിക്കുന്നത് കളിക്കാനാണ്''
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ അഞ്ചാം ദിനം ഡിആര്‍എസില്‍ ഔട്ട് എന്ന് വ്യക്തമായിട്ടും പൂജാര രക്ഷപെട്ടത് വിവാദത്തില്‍. ലിയോണിന്റെ ഡെലിവറിയില്‍ പൂജാര വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയപ്പോഴായിരുന്നു സംഭവം.

ട്രാക്കിന് പുറത്തേക്ക് ഇറങ്ങി വന്നാണ് പൂജാര ഡെലിവറി പ്രതിരോധിച്ചത്. എന്നാല്‍ പന്ത് പാഡില്‍ കൊണ്ടു. ഓസീസ് കളിക്കാരുടെ അപ്പീലില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചു. എന്നാല്‍ ഓസീസ് നായകന്‍ ഡിആര്‍എസ് അപ്പീല്‍ നല്‍കി.

റിവ്യുവില്‍ പന്ത് ലെഗ് സ്റ്റംപ് ഇളക്കുന്നതായി വ്യക്തമായി. എങ്കിലും അമ്പയറിന്റെ തീരുമാനത്തിനൊപ്പം നിന്നായിരുന്നു ഡിആര്‍എസ് വിധി. ഇതോടെ ഇയാന്‍ ചാപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിആര്‍എസ് സംവിധാനത്തെ വിമര്‍ശിച്ച് എത്തി.

പന്തിന്റെ ഭൂരിഭാഗം ഭാഗവും സ്റ്റംപില്‍ കൊള്ളുന്നു. അവിടെ എങ്ങനെയാണ് അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുക. ഡിആര്‍എസില്‍ ഞാന്‍ ഒരിക്കലും വിശ്വാസം വെച്ചിട്ടില്ല. ഇനിയും വിശ്വസിക്കരുത് എന്ന് ഉറപ്പിക്കാന്‍ ഒരു കാരണം കൂടി ആയതായും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ട്രാക്കിന് പുറത്തേക്ക് ഇറങ്ങി പ്രതിരോധിക്കുന്ന പൂജാരയുടെ രീതിയേയും ഇയാന്‍ ചാപ്പല്‍ വിമര്‍ശിച്ചു. അങ്ങനെ ചെയ്യുന്നത് പൂജാര അവസാനിപ്പിക്കണം. ക്രീസിന് പുറത്തേക്ക് ചാടി പന്ത് തട്ടിയിടുന്നത് എന്തിനാണ്? ആ മരത്തിന്റെ സാധനം നല്‍കിയിരിക്കുന്നത് കളിക്കാനാണ്, ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com