''രണ്ടാം ന്യൂബോള്‍ വരെ പൂജാര പ്രതിരോധ കോട്ട തീര്‍ത്തു, ജയത്തിലേക്ക് നീങ്ങാന്‍ അത് ലൈസന്‍സായി''

പൂജാരയുടെ ഉരുക്കു കോട്ട തീര്‍ത്ത പ്രതിരോധം കാരണമാണ് തുടക്കത്തിലെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടപ്പെടാതിരുന്നത് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ജയത്തിലേക്കായി ബാറ്റ് വീശാന്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത് ചേതേശ്വര്‍ പൂജാരയുടെ ക്രീസിലെ സാന്നിധ്യമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂജാരയുടെ ഉരുക്കു കോട്ട തീര്‍ത്ത പ്രതിരോധം കാരണമാണ് തുടക്കത്തിലെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടപ്പെടാതിരുന്നത് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

മറുവശത്ത് പൂജാരയുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് സ്‌ട്രോക്ക് പ്ലേയേഴ്‌സ് ആയ യുവ താരങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിച്ചത്. മറുവശത്ത് പിടിച്ചു നില്‍ക്കാന്‍ ഒരാളുണ്ടെന്നത് അവര്‍ക്ക് ധൈര്യം നല്‍കി. അതുകൊണ്ടാണ് പൂജാരയുടെ ഇന്നിങ്‌സ് അത്രയും പ്രാധാന്യം അര്‍ഹിക്കുന്നത്.

ഉച്ചഭക്ഷണത്തിനും ചായക്കും ഇടയില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമായിരുന്നു എങ്കില്‍ കാര്യങ്ങള്‍ പ്രയാസമായാനെ. രണ്ടാമത്തെ ന്യൂബോള്‍ വരുന്നത് വരെ പൂജാര കോട്ട കെട്ടി. അതാണ് റിഷഭ് പന്തിന് ആത്മവിശ്വാസം നല്‍കിയത്. പിന്നെ സംഭവിച്ചത് നിങ്ങള്‍ കണ്ടതാണ്, ഗാവസ്‌കര്‍ പറഞ്ഞു.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 196 ഡെലിവറികളില്‍ നിന്നാണ് പൂജാര 52 റണ്‍സ് കണ്ടെത്തിയത്. പൂജാരയുടെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ ശതകമാണ് ഇത്. സിഡ്‌നി ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 174 പന്തിലായിരുന്നു പൂജാര അര്‍ധ ശതകം കണ്ടെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 50 പിന്നിട്ടത് 170 പന്തിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com