ഇനി രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും, ക്യാപ്റ്റൻ 

ആദ്യമായാണ് ഒരു മലയാളി താരം ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

പിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസനെ തിരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്തിന് പകരമായാണ് സഞ്ജു നായാകനായെത്തുന്നത്. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 

പതിനാലാമത് ഐപിഎൽ സീസണിൽ ടീമിനെ നയിക്കുന്നത് സഞ്ജുവായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഓസ്ട്രേലിയൽ പര്യടനത്തിലെ ഇന്ത്യൻ ട്വന്റി ട്വന്റി ടീമിൽ അം​ഗമായിരുന്നു സഞ്ജു.  ഇപ്പോൾ നടക്കുന്ന സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനെ നയിച്ചതും സഞ്ജുവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com