'ജയം മതിമറന്ന് ആഘോഷിക്കേണ്ട, കരുത്തരായ ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്': ഇന്ത്യക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സന്‍

ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്റെ മുന്നറിയിപ്പ്
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്റെ മുന്നറിയിപ്പ്. കരുത്തരായ യഥാര്‍ഥ ടീം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വരുമെന്നും, നിങ്ങളുടെ മണ്ണില്‍ വെച്ച് അവരെ തോല്‍പ്പിക്കേണ്ടതുണ്ടെന്നുമാണ് കെവിന്‍ പീറ്റേഴ്‌സന്‍ പറയുന്നത്.

എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. ഈ രണ്ട് ആഴ്ച മതി മറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം...ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്‌സന്‍ കുറിച്ചു.

നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ആദ്യ ടെസ്റ്റ് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ എങ്കിലും ഇംഗ്ലണ്ടിന് എതിരായ പരമ്പര ജയവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് നിര്‍ണായകമാവും.

കോവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച ടെസ്റ്റ് പരമ്പരയെല്ലാം വിജയിച്ചാണ് ഇംഗ്ലണ്ട് വരുന്നത്. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഇംഗ്ലണ്ടിനെ നേരിടുക ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com