ധോനിയുമായുള്ള താരതമ്യത്തില്‍ സന്തോഷം, പക്ഷേ എനിക്ക് എന്റേതായ ഇടം വേണം: റിഷഭ് പന്ത്

'ധോനിയുമായി താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ സ്വന്തം പേര് കുറിക്കാനാണ് ആഗ്രഹം'
റിഷഭ് പന്ത്/ഫോട്ടോ: എപി
റിഷഭ് പന്ത്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ധോനിയുമായി താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ സ്വന്തം പേര് കുറിക്കാനാണ് ആഗ്രഹം. ഗബ്ബ ടെസ്റ്റിലെ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ടീം വളരെ സന്തോഷത്തിലാണ്. ധോനിയെ പോലൊരു വ്യക്തിയുമായി താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അങ്ങനെ താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്റെ പേര് എഴുതി ചേര്‍ക്കാനാണ് ആഗ്രഹം, ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തിരികെ എത്തിയതിന് പിന്നാലെ പന്ത് പറഞ്ഞു.

എനിക്ക് എന്റേതായ ഇടം വേണം. അതിലേക്കാണ് എല്ലാ ശ്രദ്ധയും. മാത്രമല്ല ഇതിഹാസ താരവുമായി ഒരു യുവ താരത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചൂണ്ടിക്കാണിച്ചു. ഗബ്ബ ടെസ്റ്റില്‍ 328 റണ്‍സ് മുന്‍പില്‍ വെച്ച് ഇന്ത്യ ഇറങ്ങിയപ്പോള്‍ ജയം ഉറപ്പിച്ചത് റിഷഭ് പന്തിന്റെ 89 റണ്‍സ് ഇന്നിങ്‌സ് ആയിരുന്നു.

1988 നവംബറിലാണ് ബ്രിസ്‌ബെയ്‌നില്‍ ഒരു സന്ദര്‍ഷക ടീം അവസാനമായി ജയം പിടിച്ചിരുന്നത്. എന്നാല്‍ രഹാനെയുടെ നായകത്വത്തിന് കീഴില്‍ ചരിത്ര ജയത്തിലേക്ക് ഇന്ത്യ എത്തി. ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് തകര്‍ന്നടിഞ്ഞതില്‍ നിന്നാണ് ഇന്ത്യ ശക്തമായ തിരിച്ചു വരവ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com