'എന്റെ മുഖത്ത് മുട്ടയെറിഞ്ഞാണ് ഇന്ത്യന്‍ ടീം മടങ്ങിയത്'; 4-0ന്റെ പ്രവചനം പിഴച്ചതില്‍ മൈക്കല്‍ വോണ്‍

ടെസ്റ്റ് പരമ്പരയുടെ തുടക്കം ഓസ്‌ട്രേലിയ ഇന്ത്യയെ 4-0ന് വൈറ്റ് വാഷ് ചെയ്യുമെന്നാണ് വോണ്‍ പ്രവചിച്ചിരുന്നത്
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി

ലണ്ടന്‍: തന്റെ മുഖത്ത് മുട്ട എറിഞ്ഞാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയതെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടെസ്റ്റ് പരമ്പരയുടെ തുടക്കം ഓസ്‌ട്രേലിയ ഇന്ത്യയെ 4-0ന് വൈറ്റ് വാഷ് ചെയ്യുമെന്നാണ് വോണ്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ 2-1ന് രഹാനെയ്ക്ക് കീഴില്‍ ഇന്ത്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി.

അതുപോലൊരു തിരിച്ചു വരവ് ഇന്ത്യയുടെ ഏറ്റവും വലിയ ആരാധകര്‍ പോലും പ്രവചിച്ചിട്ടുണ്ടാവില്ല എന്ന് ഡെയ്‌ലി ടെലിഗ്രാഫിലെ തന്റെ ലേഖനത്തില്‍ വോണ്‍ എഴുതി. എന്റെ മുഖത്ത് മുട്ടയിട്ടാണ് അവര്‍ തിരിച്ച് പോവുന്നത്.

എങ്കിലും എനിക്ക് പ്രശ്‌നമില്ല. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ എന്നിവരെ പോലുള്ള കളിക്കാരുടെ പ്രകടനത്തിലൂടെ എന്റെ നിലപാട് തെറ്റായിരുന്നു എന്ന് വ്യക്തമാവുകയാണ്. അവിടെ എനിക്ക് തെറ്റ് സംഭവിച്ചു എന്ന് അംഗീകരിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല.

ഓസീസ് ബാറ്റിങ് നിരയില്‍ സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍ എന്നിവര്‍ക്കൊഴികെ മികവ് കണ്ടെത്താനായില്ല. ഏതാനും ആഴ്ച മുന്‍പ് വരെ ലോകത്തിലെ ഏറ്റവും കരുത്തരായ ബൗളിങ് നിര എന്ന് പേര് കേട്ട് ഓസീസ് ബൗളിങ് നിരയ്ക്കും അവസാന മൂന്ന് ടെസ്റ്റില്‍ ആക്രമണം അഴിച്ചു വിടാനായില്ല, വോണ്‍ ചൂണ്ടിക്കാണിക്കുന്നു.

ഓസ്‌ട്രേലിയ ശരിയായ വഴിയിലല്ല ഇപ്പോള്‍. പെയ്‌നിനും ഇനി കാര്യങ്ങള്‍ പ്രയാസമാണ്. കാരണം കയ്യില്‍ കിട്ടിയ ഒരു കളി കൂടി അവര്‍ തോറ്റിരിക്കുന്നു. കടുപ്പമേറിയ മത്സരങ്ങളില്‍ എങ്ങനെ നയിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ക്യാപ്റ്റന്മാരെ വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com