ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ ഉറപ്പിക്കാന്‍ 3 വമ്പന്മാര്‍ക്ക് ഇനി വേണ്ട ജയങ്ങള്‍ ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ
ഋഷഭ് പന്ത് ടി നടരാജനൊപ്പം/ ട്വിറ്റർ
ഋഷഭ് പന്ത് ടി നടരാജനൊപ്പം/ ട്വിറ്റർ

സ്‌ട്രേലിയക്കെതിരായ പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാനുള്ള സാധ്യതകള്‍ ഇന്ത്യ സജീവമാക്കി. ഇനി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് മുന്നിലേക്ക് എത്തേണ്ട ഫലങ്ങള്‍ ഇങ്ങനെ...

നിലവില്‍ ഫൈനലിലേക്ക് കടക്കാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഇന്ത്യ, ഓസ്‌ട്രേലി, ന്യൂസിലാന്‍ഡ് എന്നിവരാണ്. ഇംഗ്ലണ്ടിന് മുന്‍പിലും അവസരമുണ്ട്.

ഇന്ത്യയുടെ സാധ്യത

നാല് ടെസ്റ്റുകള്‍ കൂടിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളാണ് അവ. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെയുള്ള 120 പോയിന്റില്‍ 80 പോയിന്റ് എങ്കിലും ഇന്ത്യ ഉറപ്പിക്കണം. എങ്കിലാണ് ന്യൂസിലാന്‍ഡിന് മുന്‍പില്‍ ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാനാവുക.

ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റിന്റെ മാര്‍ജിനില്‍ ഇന്ത്യ ജയിക്കണം. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താം. പരമ്പരയില്‍ ഒരു ടെസ്റ്റ് തോറ്റാല്‍ ബാക്കി മൂന്നിലും ഇന്ത്യ ജയിക്കണം. 4-0, 3-1, 3-0, 2-0 എന്നിങ്ങനെയാണ് ഇന്ത്യക്ക് ജയിക്കേണ്ടത്. 0-3, 0-4 എന്നിങ്ങനെ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാല്‍ ഫൈനലിലേക്ക് എത്താനാവില്ല.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 420 പോയിന്റോടൈ കിവീസ് തുടരാനാണ് സാധ്യത. സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയെ 3-0, 2-0 എന്നിങ്ങനെ തോല്‍പ്പിച്ചാല്‍, ഇംഗ്ലണ്ട് തങ്ങളുടെ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍, ന്യൂസിലാന്‍ഡ് പുറത്തേക്ക് പോവും.

ഓസ്‌ട്രേലിയ

എംസിജെ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 4 പോയിന്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് 89 പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് ഇനി വേണ്ടത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നില്‍ രണ്ട് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിക്കണം. തോല്‍വി ഒഴിവാക്കുകയും വേണം. സൗത്ത് ആഫ്രിക്ക പരമ്പര ജയിച്ചാല്‍ ഓസ്‌ട്രേലിയ പുറത്തേക്ക് പോവും.

ഇംഗ്ലണ്ട്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് കളിക്കുകയാണ് ഇംഗ്ലണ്ട്. അതിന് ശേഷം റൂട്ടും കൂട്ടരും ഇന്ത്യയിലേക്ക് എത്തും. ശ്രീലങ്കയെ രണ്ടാം ടെസ്റ്റിലും തോല്‍പ്പിച്ച്, ഇന്ത്യക്കെതിരായ പരമ്പര 3-0, 4-0 എന്നിങ്ങനെ സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിന് മുന്‍പില്‍ ഫൈനലിലേക്കുള്ള വഴികള്‍ തെളിയും. 2-2ന് പരമ്പര സമനിലയായാല്‍ കാര്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com