റോബിന്‍ ഉത്തപ്പയെ ചെന്നൈക്ക് നല്‍കി രാജസ്ഥാന്‍ റോയല്‍സ്; വാട്‌സന് പകരക്കാരന്‍

2020 സീസണിലാണ് ഉത്തപ്പ രാജസ്ഥാനിലേക്ക് എത്തുന്നത്. മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം
റോബിന്‍ ഉത്തപ്പ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്റ്റീവ് സ്മിത്തിന് പിന്നാലെ റോബിന്‍ ഉത്തപ്പയേയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് ഉത്തപ്പയെ രാജസ്ഥാന്‍ കൈമാറിയത്.

2020 സീസണിലാണ് ഉത്തപ്പ രാജസ്ഥാനിലേക്ക് എത്തുന്നത്. മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞില്ല. ഉത്തപ്പയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റി സീസണില്‍ പല വട്ടം രാജസ്ഥാന്‍ പരീക്ഷണം നടത്തിയിരുന്നു.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 16.33 എന്ന ബാറ്റിങ് ശരാശരിയില്‍ 196 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. നിലവില്‍ ടീമില്‍ ഓപ്പണര്‍മാരുടെ അഭാവം ഇല്ലെന്നിരിക്കെ, ചെന്നൈയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.

രാജസ്ഥാനൊപ്പമുള്ള ഒരു വര്‍ഷം ആസ്വദിച്ചതായും, ചെന്നൈക്കൊപ്പമുള്ള പുതിയ ക്രിക്കറ്റ് യാത്രയെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത് എന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. 2021ലെ താര ലേലത്തിന് മുന്‍പായി സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. പകരം സഞ്ജു സാംസണിനെയാണ് രാജസ്ഥാന്‍ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com