ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ലേല തുക ഈ പേസര്‍ക്ക്; പ്രവചനവുമായി ആകാശ് ചോപ്ര

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ താരമായി ഒരു പേസര്‍ മാറുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയുടെ പ്രവചനം
ആകാശ് ചോപ്ര/ഫയല്‍ ചിത്രം
ആകാശ് ചോപ്ര/ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ താരമായി ഒരു പേസര്‍ മാറുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയുടെ പ്രവചനം. മിച്ചല്‍ സ്റ്റാര്‍ക്കിന് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അഫ്ഗാന്‍ സ്പിന്നര്‍ മുജീബിന് 7-8 കോടി രൂപ ലഭിക്കും. കാമറൂണ്‍ ഗ്രീനിന് 5-6 കോടി. സ്റ്റാര്‍ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കും. ജാമിസണിന് 5-7 കോടി രൂപ വരെ. ജാസന്‍ റോയ്ക്ക് 4-6 കോടി. മാക്‌സ്വെല്ലിനും നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിനും മാന്യമായ തുക ലഭിക്കും, ട്വിറ്ററില്‍ ആകാശ് ചോപ്ര കുറിച്ചു.

അടുത്ത മാസമാണ് 2021 ഐപിഎല്‍ സീസണിന് മുന്‍പായുള്ള താര ലേലം. 2014ലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് എത്തുന്നത്. അന്ന് ആര്‍സിബിക്ക് വേണ്ടി കളിച്ച സ്റ്റാര്‍ക്ക് 2015ന് ശേം ഐപിഎല്ലിലേക്ക് വന്നിട്ടില്ല. 2018ല്‍ 9.4 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് വില്ലനായി.

ടി20 ലോകകപ്പിന് ഒരുങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു സ്റ്റാര്‍ക്കിന്റെ തീരുമാനം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടി20 ലോകകപ്പ് സാധ്യമായില്ല. ഈ സീസണില്‍ ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com