8.30 മിനിറ്റില്‍ രണ്ട് കിമീ ഓട്ടം; യോ യോ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ പരീക്ഷണം

രണ്ട് കിമീ ഓട്ടമായി പുതിയതായി കൊണ്ടുവന്നിരിക്കുന്നത്. വേഗതയും, കരുത്തും അളക്കുന്നതിന് വേണ്ടിയാണ് ഇത്
ബൂമ്ര, ഷര്‍ദുല്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ബൂമ്ര, ഷര്‍ദുല്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ ഫിറ്റ്‌നസ് പ്രാധാന്യം നേടുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ യോ യോ ടെസ്റ്റില്‍ മാറ്റവുമായി ബിസിസിഐ. രണ്ട് കിമീ ഓട്ടമായി പുതിയതായി കൊണ്ടുവന്നിരിക്കുന്നത്. വേഗതയും, കരുത്തും അളക്കുന്നതിന് വേണ്ടിയാണ് ഇത്.

ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ക്കും, ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോ യോ ടെസ്റ്റ്് പാസാവണം. 8 മിനിറ്റ് 15 സെക്കന്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ രണ്ട് കിമീ ഓട്ടം പൂര്‍ത്തിയാക്കണം. ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ക്ക് 8 മിനിറ്റ് 30 സെക്കന്റ് സമയത്തിനുള്ളിലാണ് രണ്ട് കിമീ പൂര്‍ത്തിയാക്കേണ്ടത്.

ടീമിലെ മുന്‍നിര താരങ്ങള്‍ 2 കിമീ 6 മിനിറ്റില്‍ പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റത്തിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അംഗീകാരം നല്‍കി. വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാവും യോ യോ ടെസ്റ്റ്. ഫെബ്രുവരി, ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലാവും ഇത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് കളിച്ച കളിക്കാര്‍ക്ക് യോ യോ ടെസ്റ്റില്‍ ഇത്തവണ ബിസിസിഐ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ വൈറ്റ്‌ബോള്‍ പരമ്പര കളിക്കുന്നവര്‍ യോ യോ ടെസ്റ്റ് പാസ് ആവണം. കഴിഞ്ഞ ഏതാനും വര്‍ഷം മുന്‍പാണ് ബിസിസിഐ യോ യോ ടെസ്റ്റ് സെലക്ഷന് മാനദണ്ഡമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com