ചെന്നൈയും ബാംഗ്ലൂരും സഞ്ജുവിന് ലക്ഷ്യമിട്ട് എത്തി; ക്യാപ്റ്റനാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത് അത്: ആകാശ് ചോപ്ര

സഞ്ജുവിനെ സംബന്ധിച്ച മറ്റൊരു വെളിപ്പെടുത്തലുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: സഞ്ജു സാംസണിനെ നായകനായി പ്രഖ്യാപിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് 14ാം ഐപിഎല്‍ സീസണിന് മുന്‍പായി ആരാധകരെ ഞെട്ടിച്ചത്. ഇപ്പോള്‍ സഞ്ജുവിനെ സംബന്ധിച്ച മറ്റൊരു വെളിപ്പെടുത്തലുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും, ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജുവിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നതായാണ് ആകാശ് ചോപ്ര പറയുന്നത്. നായക സ്ഥാനത്തേക്ക് സഞ്ജുവിനെ നിയോഗിക്കാന്‍ ആര്‍സിബിയും, ചെന്നൈയും രാജസ്ഥാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചിട്ടുണ്ടാവും. സഞ്ജുവിന് വേണ്ടി രണ്ട് ടീമുകള്‍ മുന്നിട്ടിറങ്ങിയതായി തനിക്ക് വിവരം ലഭിച്ചിരുന്നു എന്നും ആകാശ് ചോപ്ര പറഞ്ഞു. 

ആര്‍സിബി, ചെന്നൈ ടീമുകളുടെ ഓഫറുകള്‍ കണ്ടതോടെയാവും സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുന്നതിനൊപ്പം സ്ഥാനക്കയറ്റം നല്‍കാനും രാജസ്ഥാന്‍ തീരുമാനിച്ചത്. ഓവര്‍സീസ് താരം ക്യാപ്റ്റനാവുന്നതിനോട് എനിക്ക് താത്പര്യമില്ല. വിദേശ താരം ക്യാപ്റ്റനാവുമ്പോള്‍ ടീമിന്റെ ഓവര്‍സീല് സ്ലോട്ടില്‍ 25 ശതമാനം അവിടെ തീരും. 

സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനത്തിനൊപ്പമാണ് ഞാന്‍. 12.5 കോടിയുടെ മൂല്യം സ്മിത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇനി വരുന്ന സീസണില്‍ അത്രയും തുക സ്മിത്തിന് ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ദ്രാവിഡിനും രഹാനെയ്ക്കും ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. 2020 സീസണില്‍ രാജസ്ഥാന്റെ ടോപ് റണ്‍ സ്‌കോററായിരുന്നു സഞ്ജു. 14 കളിയില്‍ നിന്ന് നേടിയത് 375 റണ്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com