വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

രാത്രി 12.30ന് കോഹ്‌ലിയുടെ മെസേജ് വന്നു; 'മിഷന്‍ മെല്‍ബണിനെ' കുറിച്ച് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച്‌

അഡ്‌ലെയ്ഡ് തകര്‍ച്ചയുടെ അന്ന് അര്‍ധരാത്രി 12.30ന് കോഹ് ലി തനിക്ക് സന്ദേശം അയച്ചതായാണ് ആര്‍ ശ്രീധര്‍ പറയുന്നത്

മുംബൈ: അഡ്‌ലെയ്ഡിലെ തകര്‍ച്ചയില്‍ നിന്നും തിരിച്ചു വരവ് പ്ലാന്‍ ചെയ്യുമ്പോള്‍ കോഹ്‌ലിയും ഒപ്പമുണ്ടായിരുന്നതായി ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. അഡ്‌ലെയ്ഡ് തകര്‍ച്ചയുടെ അന്ന് അര്‍ധരാത്രി 12.30ന് കോഹ് ലി തനിക്ക് സന്ദേശം അയച്ചതായാണ് ആര്‍ ശ്രീധര്‍ പറയുന്നത്. 

അര്‍ധ രാത്രി 12.30 ആയിട്ടുണ്ടാവും. അഡ്‌ലെയ്ഡില്‍ നമ്മള്‍ തോറ്റ രാത്രി. എനിക്ക് കോഹ് ലിയുടെ സന്ദേശം ലഭിച്ചു. എന്താണ് ചെയ്യുന്നത് എന്നാണ് കോഹ് ലി ചോദിച്ചത്. അത് കണ്ട് ഞാന്‍ ഞെട്ടി. ഈ സമയത്ത് എന്തിനാണ് സന്ദേശം അയക്കുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്. 

രവി ശാസ്ത്രി, ഭരത് അരുണ്‍, വിക്രം റാത്തോഡ് എന്നിവരുമായി ഇരുന്നു സംസാരിച്ചതായി ഞാന്‍ കോഹ് ലിയോട് പറഞ്ഞു. ചര്‍ച്ചകളില്‍ താനും ചേരുന്നതായി കോഹ് ലി എന്നോട് പറഞ്ഞു. ഒരു പ്രശ്‌നവുമില്ല, വരാന്‍ ഞാന്‍ പറഞ്ഞു. കോഹ് ലിയുമെത്തിയതോടെ ചര്‍ച്ചകള്‍ ആരംഭിച്ചു. അവിടെ വെച്ചാണ് മിഷന്‍ മെല്‍ബണിന്റെ തുടക്കണം, ഫീല്‍ഡിങ് കോച്ച് പറയുന്നു. 

ശാസ്ത്രി അവിടെ പറഞ്ഞു, ഈ 36 എന്നത് ഒരു ബാഡ്ജ് പോലെ നമ്മള്‍ അണിയേണ്ടതാണ്. ഈ 36 ആണ് ഈ ടീമിനെ മികവുറ്റതാക്കാന്‍ പോവുന്നത്. 36ന് പുറത്തായതിന് ശേഷം ബാറ്റിങ്ങ് ശക്തിപ്പെടുത്താനാവും മിക്ക ടീമുകളും ശ്രമിക്കുക. എന്നാല്‍ രവി ശാസ്ത്രിയും, രഹാനേയും ബാറ്റിങ് ശക്തിപ്പെടുത്താനാണ് തീരുമാനിച്ചത്. 

അങ്ങനെയാണ് വിരാടിന് പകരം രവീന്ദ്ര ജഡേജ ടീമിലേക്ക് എത്തിയത്. അതൊരു മാസ്റ്റര്‍സ്‌ട്രോക്കായിരുന്നു എന്നും ആര്‍ ശ്രീധര്‍ പറഞ്ഞു. ആര്‍ അശ്വിനൊപ്പമുള്ള യൂട്യൂബ് ചാറ്റിലായിരുന്നു ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ഇന്ത്യയുടെ തിരിച്ചു വരവിന് പിന്നിലെ പ്രക്രീയകള്‍ വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com