'മറ്റ് കളിക്കാരുടെ നോക്കി, ഓസീസ് താരങ്ങളോട് ചോദിച്ചു'; ഗബ്ബയില്‍ വാഷിങ്ടണ്‍ സുന്ദറിന് ടെസ്റ്റ് പാഡുകള്‍ ഉണ്ടായിരുന്നില്ല

വരവ് അപ്രതീക്ഷിതമായിരുന്നു എങ്കിലും ഗബ്ബയില്‍ ഇന്ത്യയുടെ വിജയ ശില്‍പികളില്‍ ഒരാളായാണ് സുന്ദര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്
വാഷിങ്ടണ്‍ സുന്ദര്‍/ഫോട്ടോ: എപി
വാഷിങ്ടണ്‍ സുന്ദര്‍/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ അരങ്ങേറ്റം. വരവ് അപ്രതീക്ഷിതമായിരുന്നു എങ്കിലും ഗബ്ബയില്‍ ഇന്ത്യയുടെ വിജയ ശില്‍പികളില്‍ ഒരാളായാണ് സുന്ദര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. 

സുന്ദറിനെ പ്ലേയിങ് ഇലവനില്‍ ഇറക്കേണ്ടി വന്ന സമയം ടെസ്റ്റ് കളിക്കാന്‍ ലെഗ് പാഡുകള്‍ വാഷിങ്ടണ്‍ സുന്ദറിന് ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ പറയുന്നത്. ടീം അംഗങ്ങളുടെ പാഡുകളില്‍ നിന്ന് എടുത്ത് നോക്കി. പക്ഷേ ഉയരം കൂടുതലുള്ള സുന്ദറിന് അതൊന്നും ഫിറ്റായില്ല. 

ഓസ്‌ട്രേലിയന്‍ കളിക്കാരില്‍ നിന്നും പാഡുകള്‍ സുന്ദറിനായി നോക്കി. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പാഡുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ കളി തുടങ്ങിയതിന് ശേഷം കടയില്‍ പോയി സുന്ദറിനായി പാഡ് വാങ്ങിക്കൊണ്ട് വരികയായിരുന്നു, ആര്‍ ശ്രീധര്‍ പറയുന്നു. 

കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് ഗബ്ബയില്‍ വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ വാഷിങ്ടണിനുള്ള മികവ് കൂടി പരിഗണിച്ചപ്പോള്‍ കുല്‍ദീപിന് മാറി നില്‍ക്കേണ്ടി വന്നു. രവീന്ദ്ര ജഡേജയുടെ വിടവ് അവിടെ നികത്താനും വാഷിങ്ടണ്‍ സുന്ദറിന് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com