''സ്‌ട്രൈക്ക് മാറാതിരുന്നത് പരിക്ക് കരണമെന്ന് അവര്‍ കരുതി, അതായിരുന്നു ഞങ്ങളുടെ തന്ത്രം: ഓസ്‌ട്രേലിയ കെണി ഒരുക്കിയത് അതറിയാതെ''

സിഡ്‌നി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിലെ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങള്‍ തന്നില്‍ കൗതുകമുണര്‍ത്തിയെന്നും അശ്വിന്‍ പറയുന്നു
ആര്‍ അശ്വിന്‍/ഫോട്ടോ: എപി
ആര്‍ അശ്വിന്‍/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: എന്താണ് ഞാനും വിഹാരിയും ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കാത്തത് പോലെയായിരുന്നു സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങളെന്ന് ആര്‍ അശ്വിന്‍. സിഡ്‌നി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിലെ ഓസ്‌ട്രേലിയയുടെ തന്ത്രങ്ങള്‍ തന്നില്‍ കൗതുകമുണര്‍ത്തിയെന്നും അശ്വിന്‍ പറയുന്നു. 

ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തത് പോലെയായിരുന്നു ഓസ്‌ട്രേലിയ. പരിക്കിനെ തുടര്‍ന്ന് ഞങ്ങള്‍ സ്‌ട്രൈക്ക് കൈമാറുന്നില്ല എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഒരാള്‍ക്ക് തന്റെ കാല് മുന്‍പോട്ടേക്ക് വലിക്കാന്‍ കഴിയാത്തതും, മറ്റേയാള്‍ക്ക് ശരീരത്തില്‍ പ്രഹരമേല്‍ക്കുന്നതിനാലുമാണ്, അത് പെട്ടെന്ന് തന്നെ ഞങ്ങളുടെ തന്ത്രമായും മാറി, അശ്വിന്‍ പറഞ്ഞു. 

എന്റെ പുറം വേദന ബുദ്ധിമുട്ടിക്കാന്‍ തുടങ്ങുകയും, അനങ്ങാന്‍ സാധിക്കാതെ വരികയും ചെയ്തു. അവിടെ ഓസ്‌ട്രേലിയക്ക് പിഴച്ചു. ഉയര്‍ത്തിയാണ് അവര്‍ എറിഞ്ഞിരുന്നത് എങ്കില്‍ എഡ്ജ് ചെയ്യുകയോ, കളിക്കാന്‍ എനിക്ക് പ്രയാസം നേരിടുകയോ ചെയ്താനെ. ബൗണ്‍സറുകള്‍ എറിഞ്ഞ് ഭയപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. 

ഈ സമയം ടിം പെയ്ന്‍ പ്രകോപിപ്പിക്കാനും തുടങ്ങി. അവിടെ ഞങ്ങള്‍ക്ക് മനസിലായി ഓസ്‌ട്രേലിയ തോറ്റ് കഴിഞ്ഞെന്ന്, അശ്വിന്‍ പറഞ്ഞു. ഗബ്ബയിലേക്ക് നിങ്ങളെ കിട്ടാന്‍ കാത്തിരിക്കുകയാണ് എന്നാണ് പെയ്ന്‍ സിഡ്‌നിയില്‍ നിന്ന് അശ്വിനെ പ്രകോപിപ്പിച്ചുകൊണ്ട് പറഞ്ഞത്. പരിക്കിനെ തുടര്‍ന്ന് ഗബ്ബയില്‍ അശ്വിന് കളിക്കാനായില്ല. എങ്കിലും ഗബ്ബയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ പെയ്‌നിനെ ട്രോളി അശ്വിന്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com