ഒരു പന്തിൽ പുറത്തായത് രണ്ട് തവണ! ഇരട്ട റണ്ണൗട്ടുമായി ബാറ്റ്സ്മാൻ; അപൂർവം (വീഡിയോ)

ഒരു പന്തിൽ പുറത്തായത് രണ്ട് തവണ! ഇരട്ട റണ്ണൗട്ടുമായി ബാറ്റ്സ്മാൻ; അപൂർവം (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്നി: ക്രിക്കറ്റ് മൈതാനങ്ങളിൽ ചിലപ്പോൾ വിചിത്രമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്. അത്തരമൊരു വിചിത്രമായ ഔട്ട് സംഭവിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ. മത്സരത്തിനിടെ ഒരു പന്തിൽ ബാറ്റ്സ്മാൻ റണ്ണൗട്ടായത് രണ്ട് തവണ! 

അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണർ ജെയ്ക്ക് വെതറാൾഡാണ് രണ്ട് വശത്തും റണ്ണൗട്ടിന് വിധേയനായത്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. 

ക്രിസ് ഗ്രീൻ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറിൽ നോൺ സ്ട്രൈക്കിങ് എൻഡിൽ നിൽക്കുകയായിരുന്നു വെതറാൾഡ്. ഫിലിപ്പ് സാൾട്ട് ആയിരുന്നു ഈ സമയം സ്ട്രൈക്കിങ് എൻഡിൽ. സ്ട്രൈറ്റ് ഡ്രൈവ് കളിച്ച സാൾട്ടിൻറെ ഷോട്ട് പന്തെറിഞ്ഞ ഗ്രീനിൻറെ കൈയിൽ തട്ടി നോൺ സ്ട്രൈക്കിങ് എൻഡിലെ സ്റ്റമ്പിൽ കൊണ്ടു. ഈ സമയം ക്രീസിൽ നിന്ന് അധികം പുറത്തൊന്നുമല്ലായിരുന്നു വെതറാൾഡ്. എങ്കിലും റണ്ണൗട്ടിനായി തണ്ടർ താരങ്ങൾ അപ്പീൽ ചെയ്യുന്നതിനിടെ സാൾട്ടിൻറെ വിളി കേട്ട് സിംഗിളിനായി ഓടിയ വെതറാൾഡിനെ തണ്ടേഴ്സിൻറെ വിക്കറ്റ് കീപ്പർ സാം ബില്ലിങ്സും റണ്ണൗട്ടാക്കി.

പിന്നീട് റീപ്ലേകൾ പരിശോധിച്ചപ്പോൾ ഗ്രീനിൻറെ കൈയിൽ കൊണ്ട പന്തിൽ നോൺ സ്ട്രൈക്കിങ് എൻഡിലെ വിക്കറ്റ് തെറിക്കുമ്പോൾ വെതറാൾഡിൻറെ ബാറ്റ് വായുവിലായിരുന്നുവെന്ന് വ്യക്തമായി. പിന്നീട് സിംഗിളിനായി ഓടിയപ്പോഴും വെതറാൾഡ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രീസിന് പുറത്തായിരുന്നപ്പോഴാണ് സാം ബില്ലിങ്സ് ബെയിൽസ് ഇളക്കിയതെന്നും തെളിഞ്ഞു. ഇതോടെയാണ് രണ്ട് തവണ ഔട്ടായി വെതറാൾഡ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com