ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് പോയി റണ്‍സ് കണ്ടെത്തിയിട്ട് കാര്യമില്ല; പൃഥ്വി ഷായ്ക്ക് തിരികെ വരാന്‍ വഴി പറഞ്ഞ് ഇയാന്‍ ബിഷപ്പ്‌

പോരായ്മകള്‍ പറഞ്ഞു കൊടുക്കാന്‍ പൃഥ്വി ഷായ്ക്ക് സഹായിയെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷായെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷായെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി പോയി കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് കൊണ്ട് പൃഥ്വി ഷായ്ക്ക് കാര്യമില്ലെന്ന് വിന്‍ഡിസ് ഇതിഹാസ താരം ഇയാന്‍ ബിഷപ്പ്. പോരായ്മകള്‍ പറഞ്ഞു കൊടുക്കാന്‍ പൃഥ്വി ഷായ്ക്ക് സഹായിയെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്താണ് ചെയ്യേണ്ടത് എന്നോ, എങ്ങനെ പോരായ്മകള്‍ പരിഹരിക്കാം എന്നോ പൃഥ്വി ഷായ്ക്ക് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ ബാറ്റിങ് ടെക്‌നീഷ്യനല്ല. അതിനായി ക്വാളിഫെയ്ഡ് ആയവര്‍ ഉണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി പോയി റണ്‍സ് കണ്ടെത്തുക എന്നത് മാത്രമല്ല. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ പൃഥ്വി ഒരുപാട് റണ്‍സ് നേടി കഴിഞ്ഞു, ഇയാന്‍ ബിഷപ്പ് പറഞ്ഞു. 

പോരായ്മകള്‍ പരിഹരിക്കാന്‍ പാകത്തില്‍ ഒരാളുടെ സഹായം പൃഥ്വിക്ക് വേണം. അതിലൂടെ വരുത്തുന്ന മാറ്റങ്ങളുമായി പൃഥ്വിക്ക് ഇണങ്ങാന്‍ കഴിയണം. അങ്ങനെ ആത്മവിശ്വാസവും, ഫോമും വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മാത്രമാണ് പൃഥ്വിക്ക് അവസരം ലഭിച്ചത്. അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സിലും ബാറ്റിനും പാഡിനും ഇടയിലുള്ള ഗ്യാപ്പ് കണ്ടെത്തിയാണ് ഓസീസ് പേസര്‍മാര്‍ പൃഥ്വിയെ മടക്കിയത്. ഇതോടെ പൃഥ്വിയുടെ ബാറ്റിങ് സാങ്കേതികത്വത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൃഥ്വിക്ക് പകരം പ്ലേയിങ് ഇലവനില്‍ എത്തിയ ശുഭ്മാന്‍ ഗില്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പൃഥ്വിക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com