''തലയ്ക്കുള്ളില്‍ കല്ലാണെന്ന് പറയും''; ഫ്രാഞ്ചൈസികള്‍ക്ക് കിവീസ് മുന്‍ താരത്തിന്റെ മുന്നറിയിപ്പ്

എത്രമാത്രം നല്ല കളിക്കാരനാണ് മാക്‌സ്‌വെല്‍ എന്ന് നമുക്ക് അറിയാം. പക്ഷേ ചോദ്യം അതല്ല
ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം
ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഇനി വരുന്ന താര ലേലത്തിലും 10 കോടി രൂപയ്ക്ക് അടുത്ത് നല്‍കി സ്വന്തമാക്കിയാല്‍ അവരുടെ തലയ്ക്കുള്ളില്‍ കല്ലാണെന്ന് കരുതേണ്ടി വരുമെന്ന് ന്യൂസിലാന്‍ഡ് മുന്‍ താരം. 

എത്രമാത്രം നല്ല കളിക്കാരനാണ് മാക്‌സ്‌വെല്‍ എന്ന് നമുക്ക് അറിയാം. പക്ഷേ ചോദ്യം അതല്ല. കഴിവുണ്ട്. പക്ഷേ കഴിവിനൊത്ത കളി മാക്‌സ്‌വെല്ലില്‍ നിന്ന് നമുക്ക് കാണാനാവുന്നില്ലെന്നും സ്‌കോട്ട് സ്‌റ്റൈറിസ് പറഞ്ഞു. കളിക്കുന്നത് എങ്ങനെയാണോ അത് അനുസരിച്ചാണ് പണം നല്‍കേണ്ടത്. 

ഈ വരുന്ന താര ലേലത്തിലും മാക്‌സ്‌വെല്ലിനെ സ്വന്തമാക്കാന്‍ ആരെങ്കിലും മുന്‍പോട്ട് വരും. പക്ഷേ അടിസ്ഥാന വിലയില്‍ ഒതുങ്ങണം. അതല്ലാതെ മിന്നും പ്രകടനം പുറത്തെടുക്കും എന്ന് പ്രതീക്ഷിച്ച് വലിയ വില കൊടുത്ത് വാങ്ങിച്ചിട്ട് കഴിഞ്ഞ അഞ്ച് ആറ് വര്‍ഷങ്ങളിലേത് പോലെ നിരാശപ്പെടേണ്ടി വരുമെന്നും സ്റ്റൈറിസ് മുന്നറിയിപ്പ് നല്‍കുന്നു. 

ഐപിഎല്ലില്‍ ഇത്തവണ ആരെങ്കിലും മാക്‌സ് വെല്ലിനെ സ്വന്തമാക്കും. എന്നാല്‍ വലിയ തുകയ്ക്കാണ് സ്വന്തമാക്കുന്നത് എങ്കില്‍ കൊത്ത് അര്‍ഹിക്കുന്നു. ഐപിഎല്‍ 2020ലേക്കായി 10.75 കോടി രൂപയ്ക്കാണ് മാക്‌സ് വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ മാക്‌സ്വെല്‍ ആകെ നേടിയതാവട്ടെ 108 റണ്‍സും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com