1000 ഏകദിന റണ്‍സും, 100 വിക്കറ്റും; നേട്ടം തൊടുന്ന 10ാമത്തെ താരമായി സുനെ ലുസ്‌

ഏകദിനത്തില്‍ 1000 റണ്‍സും, 100 വിക്കറ്റും സ്വന്തമാക്കുന്ന 10ാമത്തെ വനിതാ ക്രിക്കറ്റ് താരമായി സൗത്ത് ആഫ്രിക്കയുടെ സുനെ ലുസ്
സുനെ ലുസ്/ഫോട്ടോ: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, ട്വിറ്റര്‍
സുനെ ലുസ്/ഫോട്ടോ: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, ട്വിറ്റര്‍

ഡര്‍ബന്‍: ഏകദിനത്തില്‍ 1000 റണ്‍സും, 100 വിക്കറ്റും സ്വന്തമാക്കുന്ന 10ാമത്തെ വനിതാ ക്രിക്കറ്റ് താരമായി സൗത്ത് ആഫ്രിക്കയുടെ സുനെ ലുസ്. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലാണ് 25കാരിയായ സുനെ നേട്ടം തൊട്ടത്. 

പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ സുനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. പരമ്പര സൗത്ത് ആഫ്രിക്ക 3-0ന് സ്വന്തമാക്കി. 2728 റണ്‍സും 146 വിക്കറ്റും വീഴ്ത്തി ഓസ്‌ട്രേലിയന്‍ മുന്‍ താരം ലിസ സ്തലേക്കറാണ് പട്ടികയില്‍ ഒന്നാമത്. 

1076 റണ്‍സും, 225 വിക്കറ്റുമായി ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. ലെഗ് സ്പിന്നറാണ് സുനെ ലുസ്. 2012 സെപ്തംബറിലായിരുന്നു അരങ്ങേറ്റം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 202 റണ്‍സ് മുന്‍പില്‍ കണ്ട് ഇറങ്ങിയ പാകിസ്ഥാന്‍ 169 റണ്‍സിന് ഓള്‍ഔട്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com