ഒരേ സമയം ന്യൂസിലാന്‍ഡിലും സൗത്ത് ആഫ്രിക്കയിലും ഓസീസ് കളിക്കും; രണ്ട് വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനും, ന്യൂസിലാന്‍ഡിന് എതിരായ ടി20ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
പൂജാരയുടെ പുറത്താകൽ ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം/ ട്വിറ്റർ
പൂജാരയുടെ പുറത്താകൽ ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം/ ട്വിറ്റർ

സിഡ്‌നി: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനും, ന്യൂസിലാന്‍ഡിന് എതിരായ ടി20ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. രണ്ട് പരമ്പരയും ഒരേ സമയം നടക്കുന്നതിനാല്‍ രണ്ട് വ്യത്യസ്ത ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കെയ്‌റെ എത്തി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഫോം കണ്ടെത്താനാവാതെ പോയ മാത്യു വെയ്ഡിന് പകരമാണ് കെയ്‌റേ ടീമിലേക്ക് എത്തിയത്. നായക സ്ഥാനത്ത് ടിം പെയ്ന്‍ തുടരും. 

മൂന്ന് ടെസ്റ്റുകളാണ് സൗത്ത് ആഫ്രിക്കയില്‍ ഓസ്‌ട്രേലിയ കളിക്കുക. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് ഇത്. ഫെബ്രുവരി 22നാണ് ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനം. 5 ടി20കളാണ് ന്യൂസിലാന്‍ഡില്‍ ഓസ്‌ട്രേലിയ കളിക്കുക.

ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ടി20 ടീമിലേക്ക് വരുമ്പോള്‍ നായക സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തന്നെയാണ്. വെയ്ഡ് ടി20 ടീമിലുണ്ട്. മാക്‌സ് വെല്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റൊയ്‌നിസ്, ആദം സാംപ എന്നീ പരിചയസമ്പത്തുള്ള താരങ്ങള്‍ ടി20 ടീമിലുണ്ട്. 

ടെസ്റ്റ് ടീം: ടിം പെയ്ന്‍(ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, കമിന്‍സ്, സീന്‍ അബോട്ട്, അലക്‌സ് കെയ്‌റേ, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഹെന്റിക്വെസ്, ലിയോണ്‍, ഹെയ്‌സല്‍വുജ്, മൈക്കല്‍ നെസര്‍, പാറ്റിന്‍സന്‍, പുകോവ്‌സ്‌കി, സ്റ്റാര്‍ക്ക്, സ്‌റ്റെകെറ്റി, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. 

ടി20 ടീം: ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, മാക്‌സ് വെല്‍, മക്‌ഡെര്‍മോട്ട്, റിലെ മെരേഡിത്ത്, ജോഷ് ഫിലിപ്പെ, അഷ്ടണ്‍ അഗര്‍, ജേസണ്‍, ബെഹ്രന്‍ഡോര്‍ഫ്, മാത്യു വെയ്ഡ്, ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, സ്റ്റോയ്‌നിസ്, അഷ്ടണ്‍ ടര്‍ണര്‍, ആന്‍ഡ്ര്യു ടൈ, ആദം സാംപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com