'10 വട്ടം ദേഹത്ത് പന്ത് വന്നടിച്ചിട്ടുണ്ടാവും, എന്നിട്ടും തന്റെ 200 ശതമാനവും നല്‍കി'; ക്രഡിറ്റ് പൂജാരയ്‌ക്കെന്ന് റിഷഭ് പന്ത്‌

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ ഇന്നിങ്‌സിന്റെ ക്രഡിറ്റ് പൂജാരയ്ക്ക് നല്‍കി റിഷഭ് പന്ത്
ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര / ബിസിസിഐ ട്വിറ്റര്‍ ചിത്രം
ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര / ബിസിസിഐ ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ ഇന്നിങ്‌സിന്റെ ക്രഡിറ്റ് പൂജാരയ്ക്ക് നല്‍കി റിഷഭ് പന്ത്. 10 വട്ടമെങ്കിലും ശരീരത്തില്‍ പന്ത് വന്നടിച്ചിട്ടും ക്രീസില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നിട്ടും തന്റെ 200 ശതമാനവും കളിക്കായി നല്‍കുന്നു, പന്ത് പറഞ്ഞു. 

ദേഹത്ത് പന്ത് വന്നടിച്ചിട്ടും ഇളകാതെ നില്‍ക്കുന്ന പൂജാര എനിക്ക് പ്രചോദനമായി. ഞങ്ങളെ എല്ലാവരേയും അത് പ്രചോദിപ്പിച്ചു. തന്റെ ടീമിനെ ജയിപ്പിക്കണം എന്ന നിശ്ചയദാര്‍ഡ്യം അദ്ദേഹത്തിനുണ്ടായി. അങ്ങനെയൊരു ടീം സംസ്‌കാരമാണ് നമ്മള്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിലെ പ്രത്യേക നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു, റിഷഭ് പന്ത് പറഞ്ഞു. 

ബ്രിസ്‌ബെയ്‌നില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സമയം തന്റെ എന്റെ മനസിലുണ്ടായിരുന്നു ഈ കളി ജയിക്കണം എന്ന്. സമനില എന്നതിലേക്ക് ഞാന്‍ ചിന്ത നല്‍കിയത് പോലുമില്ല. 15-20 റണ്‍സ് അവിടെ കണ്ടെത്തുക, ആ സെഷന്‍ വരെ നില്‍ക്കുക എന്നെല്ലാം തരത്തില്‍ പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ടായി. 

30-40 റണ്‍സ് എന്നതിലേക്ക് വിജയ ലക്ഷ്യം എത്തിയപ്പോള്‍ അവര്‍ എനിക്ക് അടിച്ചു കളിക്കാന്‍ അനുവാദം നല്‍കി. അതുവരെ ചെയ്‌സില്‍ നമ്മുടെ സാധ്യത നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുകയായിരുന്നു ഞങ്ങള്‍. ശുഭ്മാന്‍ ഗില്‍, പൂജാര, റിഷഭ് പന്ത് എന്നിവരുടൈ ഇന്നിങ്‌സ് ആണ് ഗബ്ബയില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യയെ തുണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com