ഐപിഎല്‍ താര ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍; ഫ്രാഞ്ചൈസികളുടെ പക്കലുള്ള പണം ഇങ്ങനെ

2021 സീസണിന് മുന്‍പായുള്ള ഐപിഎല്‍ താര ലേലം ഫെബ്രുവരി 18ന്. ചെന്നൈയിലായിരിക്കും ലേലം നടക്കുക എന്നും ബിസിസിഐ സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2021 സീസണിന് മുന്‍പായുള്ള ഐപിഎല്‍ താര ലേലം ഫെബ്രുവരി 18ന്. ചെന്നൈയിലായിരിക്കും ലേലം നടക്കുക എന്നും ബിസിസിഐ സ്ഥിരീകരിച്ചു. 

ഒരാഴ്ച മുന്‍പാണ് റിലീസ് ചെയ്ത കളിക്കാരുടെ പട്ടിക എട്ട് ഫ്രാഞ്ചൈസികളും പുറത്തുവിട്ടത്. സ്റ്റീവ് സ്മിത്ത്, മാക്‌സ് വെല്‍, ക്രിസ് മോറിസ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖര്‍. ലേലത്തില്‍ മുടക്കാന്‍ ഏറ്റവും കൂടുതല്‍ പണം കയ്യിലുള്ളത് കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 

മാക്‌സ്‌വെല്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവരെ ഒഴിവാക്കിയതോടെയാണ് കിങ്‌സ് ഇലവന്റെ പക്കല്‍ കൂടുതല്‍ പണമെത്തിയത്. പത്തോളം കളിക്കാരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ 35.9 കോടി രൂപയാണ് ബാംഗ്ലൂരിന്റെ അക്കൗണ്ടിലേക്ക് വരുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലുള്ള താരങ്ങള്‍-18
വിദേശ താരങ്ങള്‍-7
ചിലവാക്കിയ തുക-62.1 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്- 22.9 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 7 കളിക്കാരെ, ഒരു വിദേശ താരത്തേയും

ഡല്‍ഹി ക്യാപിറ്റല്‍സ്

നിലവിലുള്ള താരങ്ങള്‍-19
വിദേശ താരങ്ങള്‍-6
ചിലവാക്കിയ തുക-72 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-12 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് ആറ് കളിക്കാരെ
വിദേശ താരങ്ങളില്‍ 2 പേരെ

കിങ്‌സ് ഇലവന്‍ പഞ്ചാബ്

നിലവിലുള്ള താരങ്ങള്‍-16
വിദേശ താരങ്ങള്‍-3
ചിലവാക്കിയ തുക-31 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-53 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 9 കളിക്കാരെ
വിദേശ താരങ്ങളില്‍ 5 പേര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലുള്ള താരങ്ങള്‍-17
വിദേശ താരങ്ങള്‍-6
ചിലവാക്കിയ തുക-74 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-10 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 8 കളിക്കാരെ
വിദേശ താരങ്ങളില്‍ 2

മുംബൈ ഇന്ത്യന്‍സ്

നിലവിലുള്ള താരങ്ങള്‍-18
വിദേശ താരങ്ങള്‍-4
ചിലവാക്കിയ തുക-69 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-15 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 7 കളിക്കാരെ
വിദേശ താരങ്ങളില്‍ 4

രാജസ്ഥാന്‍ റോയല്‍സ്

നിലവിലുള്ള താരങ്ങള്‍-17
വിദേശ താരങ്ങള്‍-5
ചിലവാക്കിയ തുക-50 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-34 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 8് കളിക്കാരെ
വിദേശ താരങ്ങളില്‍ 3

ബാംഗ്ലൂര്‍

നിലവിലുള്ള താരങ്ങള്‍-12
വിദേശ താരങ്ങള്‍-4
ചിലവാക്കിയ തുക-49 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-35 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 13 കളിക്കാരെ
വിദേശ താരങ്ങളില്‍ 4

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 

നിലവിലുള്ള താരങ്ങള്‍-22
വിദേശ താരങ്ങള്‍-7
ചിലവാക്കിയ തുക-74 കോടി
ഇനി മുടക്കാന്‍ സാധിക്കുന്നത്-10 കോടി
ഇനി ഉള്‍പ്പെടുത്താനാവുന്നത് 3 കളിക്കാരെ
വിദേശ താരങ്ങളില്‍ 1

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com