റിഷഭ് പന്തിനെ അഞ്ചാമത് ഇറക്കിയ ബുദ്ധി കോഹ്‌ലിയുടേത്; ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തല്‍

രണ്ട് ബാറ്റ്‌സ്മാന്മാര്‍ അവിടെ വലംകയ്യന്മാരായി വരികയാണ് എങ്കില്‍ ഇടംകയ്യനായ പന്ത് വരുന്നത് ഗുണം ചെയ്യുമെന്ന് കോഹ് ലി ചൂണ്ടിക്കാണിച്ചു
റിഷഭ് പന്ത്/ഫോട്ടോ: എപി
റിഷഭ് പന്ത്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ഗബ്ബ ടെസ്റ്റില്‍ റിഷഭ് പന്തിനെ അഞ്ചാമത് ഇറക്കിയതിന് പിന്നില്‍ വിരാട് കോഹ് ലിയുടെ ബുദ്ധിയെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. രണ്ട് ബാറ്റ്‌സ്മാന്മാര്‍ അവിടെ വലംകയ്യന്മാരായി വരികയാണ് എങ്കില്‍ ഇടംകയ്യനായ പന്ത് വരുന്നത് ഗുണം ചെയ്യുമെന്ന് കോഹ് ലി ചൂണ്ടിക്കാണിച്ചു. ഇക്കാര്യം രഹാനെയോടും ഞങ്ങള്‍ സംസാരിച്ചു, വിക്രം റാത്തോഡ് പറയുന്നു. 

ആദ്യ ഇന്നിങ്‌സില്‍ പന്തിനെ ആറാമതാണ് ഇറക്കിയത്. വിക്കറ്റ് നഷ്ടപ്പെടുമോയെന്ന ചിന്ത മാറ്റിവെച്ചു. ഇത് അവസാന ഇന്നിങ്‌സ് ആണ്. റണ്‍സ് കണ്ടെത്തുകയാണ് ലക്ഷ്യം. ടെസ്റ്റ് സമനിലയിലാക്കരുത് എന്നായിരുന്നു ചിന്ത. എത്രത്തോളം കഴിയുമോ അത്രത്തോളം ജയത്തിന് വേണ്ടി ശ്രമിച്ചു. പന്തിനെ അഞ്ചാമത് ഇറക്കാനുള്ള ശരിയായ സമയം അതായിരുന്നു. 

ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ രവി ശാസ്ത്രിക്ക് വലിയ വിശ്വാസമാണ്. ഇടംകയ്യന്മാര്‍ക്ക് എതിരെ ഓസ്‌ട്രേലിയ അത്ര നന്നായി ഏറെ നാളായി ബൗള്‍ ചെയ്യുന്നില്ലായിരുന്നു. രഹാനേയും അവിടെ പന്തിനെ അഞ്ചാമത് ഇറക്കാന്‍ സമ്മതിച്ചു. നല്ല തുടക്കം ലഭിച്ചാല്‍ പന്തിനെ നാലാമത് ബാറ്റിങ്ങിന് ഇറക്കാം എന്നും ഞാന്‍ രഹാനെയോട് പറഞ്ഞിരുന്നു. എന്നാല്‍ അത് സാധ്യമായില്ല, ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.

സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 97 റണ്‍സ് എടുത്താണ് റിഷഭ് പന്ത് മടങ്ങിയത്. അവിടെ പന്ത് പുറത്തായതോടെയാണ് സമനിലയ്ക്കായി ഇന്ത്യക്ക് കളിക്കേണ്ടി വന്നത്. എന്നാല്‍ ഗബ്ബയില്‍ വിജയ റണ്‍ നേടും വരെ പന്ത് ക്രീസില്‍ തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com