''നാല് വിരലുമായി ബാറ്റില്‍ ഗ്രിപ്പ് കണ്ടെത്തേണ്ട അവസ്ഥ; ബ്രിസ്‌ബെയ്‌നിലും സിഡ്‌നിയിലും കളിച്ചത് വേദനയുമായി''

അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു എന്ന് പൂജാര പറയുന്നു
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും ബാറ്റില്‍ ഗ്രിപ്പ് കണ്ടെത്തേണ്ടി വന്നത് നാല് വിരല്‍ കൊണ്ടെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു എന്ന് പൂജാര പറയുന്നു. 

വിരലിനേറ്റ പരിക്ക് എനിക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കി. വേദനയോടെയാണ് കളിച്ചത്. മെല്‍ബണിലെ പരിശീലനത്തിന് ഇടയിലാണ് വിരലിന് പരിക്കകേറ്റത്. ബ്രിസ്‌ബെയ്‌നില്‍ വെച്ച് വീണ്ടും പന്ത് കൈയില്‍ കൊണ്ടു. ഇതോടെ വേദന കൂടി. നാല് കൈകൊണ്ട് ബാറ്റ് ഗ്രിപ്പ് കണ്ടെത്തേണ്ടി വന്നു. അത് പ്രയാസപ്പെടുത്തി. എന്നാല്‍ എന്നിട്ടും കാര്യങ്ങള്‍ നന്നായി നടന്നു, ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂജാര പറഞ്ഞു. 

നിരവധി തവണ ദേഹത്ത് പന്ത് തട്ടി. പക്ഷേ അത് സ്വാഭാവികമാണ്. ഭാര്യക്കും കുഞ്ഞിനും ആദ്യം ഇതില്‍ ആശങ്കയുണ്ടായി. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ അവരെ ബോധ്യപ്പെടുത്തി. അഞ്ചാം ദിനം എനിക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. 

കളിയിലേക്ക് അവര്‍ക്ക് തിരിച്ച് വരണം എങ്കില്‍ ആദ്യ സെഷനില്‍ തന്നെ അവര്‍ വിക്കറ്റ് വീഴ്ത്തണമായിരുന്നു. അവര്‍ കൂടുതല്‍ കരുത്തോടെയാണ് ഞങ്ങള്‍ക്ക് നേരെ വന്നത്. എന്നാല്‍ ആദ്യ സെഷനില്‍ ഞാനും ഗില്ലും നന്നായി കളിച്ചു. പന്ത് നിരവധി തവണ ദേഹത്ത് കൊണ്ടെങ്കിലും എന്റെ വിക്കറ്റ് വിലപ്പെട്ടതായിരുന്നു, പൂജാര പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com