ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ അമ്പയര്‍മാര്‍ മാത്രം; നിതിന്‍ മേനോനും സംഘത്തില്‍

അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, നിതിന്‍ മേനോന്‍ എന്നിവരെയാണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള അമ്പയര്‍മാരായി ഐസിസി നിയോഗിച്ചത്
നിതിന്‍ മേനോന്‍, അനില്‍ ചൗധരി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
നിതിന്‍ മേനോന്‍, അനില്‍ ചൗധരി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: കോവിഡ് മഹാമാരിയുടെ സമയത്ത് ആതിഥേയ രാജ്യത്തിലെ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കുന്ന പതിവ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലും തുടരും. അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, നിതിന്‍ മേനോന്‍ എന്നിവരെയാണ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള അമ്പയര്‍മാരായി ഐസിസി നിയോഗിച്ചത്. 

ഫെബ്രുവരി അഞ്ചിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്, ഫെബ്രുവരി 13നാണ് രണ്ടാമത്തെ ടെസ്റ്റ്. ഐസിസി എലൈറ്റ് പാനലില്‍ അംഗമായ ഇന്ത്യ ഒഫീഷ്യലാണ് നിതിന്‍ മേനോന്‍. നിതിന്‍ മേനോന്റെ നാലാമത്തെ ടെസ്റ്റായിരിക്കും ഇത്. അനില്‍ ചൗധരിയും, വിരേന്ദര്‍ ശര്‍മയും ആദ്യമായാണ് ടെസ്റ്റിലേക്ക് എത്തുന്നത്. 

20 ഏകദിനവും, 28 ടി20 നിയന്ത്രിച്ച അനുഭവം അനില്‍ ചൗധരിക്കുണ്ട്. രണ്ട് ഏകദിനവും, ഒരു ടി20യുമാണ് നിതിന്‍ മേനോന്‍ നിയന്ത്രിച്ചിട്ടുള്ളത്. അനില്‍ ചൗധരി ആദ്യ ടെസ്റ്റില്‍ ഓണ്‍ ഫീല്‍ഡ് അമ്പയറാവും. രണ്ടാം ടെസ്റ്റില്‍ അനില്‍ ചൗധരിക്ക് പകരം വീരേന്ദര്‍ ശര്‍മ എത്തും. 

ഐസിസിയുടെ ഇന്റര്‍നാഷണല്‍ പാനലില്‍ അംഗമായ സി ഷംസുദ്ധീന്‍ ആദ്യ ടെസ്റ്റില്‍ തേര്‍ഡ് അമ്പയറാവും. തൊട്ടടുത്ത ടെസ്റ്റില്‍ ചൗധരിയാവും തേര്‍ഡ് അമ്പയറാവുക. പരമ്പരയില്‍ ഉടനീളം ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ആയിരിക്കും മാച്ച് റഫറി. 

അവസാന രണ്ട് ടെസ്റ്റുകളില്‍ അമ്പയറാവുന്നവരുടെ വിവരങ്ങള്‍ ഐസിസി പുറത്തു വിട്ടിട്ടില്ല. അവസാന രണ്ട് ടെസ്റ്റില്‍ ഹൈദരാബാദില്‍ നടക്കുന്നത് രാത്രി പകല്‍ ടെസ്റ്റാണ്. ഫെബ്രുവരി 24നാണ് മൂന്നാം ടെസ്റ്റ്. മാര്‍ച്ച് 4ന് അവസാന ടെസ്റ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com