ഇന്ത്യക്കെതിരെ സ്വീപ്പ് ഷോട്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണം; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മുന്നറിയിപ്പ്‌

ഇന്ത്യയിലെ പിച്ചുകളില്‍ പന്ത് ടേണ്‍ ചെയ്യുന്നത് എപ്പോഴെല്ലാം എന്ന് വ്യക്തമായതിന് ശേഷമേ സ്വീപ്പ് ഷോട്ട് കളിക്കാവൂ എന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ നിര്‍ദേശം
ഇം​ഗ്ലണ്ട് താരങ്ങൾ/ ട്വിറ്റർ
ഇം​ഗ്ലണ്ട് താരങ്ങൾ/ ട്വിറ്റർ

ചെന്നൈ: ഇന്ത്യക്കെതിരെ സ്വീപ്പ് ഷോട്ട് കളിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോര്‍പയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ പിച്ചുകളില്‍ പന്ത് ടേണ്‍ ചെയ്യുന്നത് എപ്പോഴെല്ലാം എന്ന് വ്യക്തമായതിന് ശേഷമേ സ്വീപ്പ് ഷോട്ട് കളിക്കാവൂ എന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ നിര്‍ദേശം. 

''തുടക്കത്തില്‍ തന്നെ ചിലപ്പോള്‍ ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് ടേണ്‍ ചെയ്യണം എന്നില്ല. ചിലപ്പോള്‍ മൂന്നാം ദിവസത്തോടെയോ, മൂന്നാം ദിവസം കഴിഞ്ഞോ ആയിരിക്കും പന്ത് ടേണ്‍ ചെയ്യുക. എപ്പോള്‍ എങ്ങനെ സ്വീപ്പ് ഷോട്ട് കളിക്കണം എന്നത് പ്രധാനപ്പെട്ടതാണ്''. 

സ്വീപ്പ് ഷോട്ട് കളിക്കുന്നതില്‍ നായകന്‍ ജോ റൂട്ടിനെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മാതൃകയാക്കാം എന്നും അസിസ്റ്റന്റ് കോച്ച് പറയുന്നു. ഡെലിവറിയുടെ ലൈനും ലെങ്തും നിരീക്ഷിച്ചാണ് എവിടേക്ക് കളിക്കണം എന്ന് റൂട്ട് തീരുമാനിക്കുന്നത്, ഫൈന്‍ സ്വീപ്പും, സ്‌ക്വയര്‍ സ്വീപ്പും, സ്ലോഡ് സ്വീപ്പും അവിടെ വരുന്നു. 

ബൂമ്ര നയിക്കുന്ന ഇന്ത്യന്‍ പേസ് ആക്രമണത്തെ വിലകുറച്ച് കാണരുത് എന്നും തോര്‍പ് തന്റെ കളിക്കാരോട് പറയുന്നു. ഇന്ത്യയുടെ ബൗളിങ് ആക്രമണം എന്ന് പറഞ്ഞാല്‍ സ്പിന്‍ മാത്രമല്ല. അവരുടെ സീം ആക്രമണവും ശക്തമാണ്. സ്പിന്നിലേക്ക് മാത്രം ശ്രദ്ധ കൊടുക്കരുത് എന്നും ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com