ഫക്കുണ്ടോ പെരേര/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌
ഫക്കുണ്ടോ പെരേര/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌

ഫക്കുണ്ടോ പെരേരയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; 6 കളികള്‍ മുന്‍പിലിരിക്കെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി 

ജംഷഡ്പൂരിനെതിരായ കളിക്ക് തൊട്ടുമുന്‍പ് മൂക്കിന് പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഫക്കുണ്ടോ പരേരയുടെ തിരിച്ചു വരവില്‍ ആശങ്ക തുടരുന്നു

മഡ്ഗാവ്: ജംഷഡ്പൂരിനെതിരായ കളിക്ക് തൊട്ടുമുന്‍പ് മൂക്കിന് പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഫക്കുണ്ടോ പരേരയുടെ തിരിച്ചു വരവില്‍ ആശങ്ക തുടരുന്നു. ഫക്കുണ്ടോയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 

പരിക്കില്‍ നിന്ന് മുക്തനായി ഫക്കുണ്ടോ എന്ന് ടീമിലേക്ക് തിരികെ എത്തും എന്നത് ക്ലബ് വ്യക്തമാക്കിയിട്ടില്ല. സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പു ചീട്ടാണ് ഈ അര്‍ജന്റീനിയന്‍ താരം. 

കഴിഞ്ഞ കളിയില്‍ ഫക്കുണ്ടോ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും അവസരങ്ങള്‍ കണ്ടെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ടീം ഒത്തിണങ്ങി ഫോമിലേക്ക് എത്തിയ ഈ സമയം ഫക്കുണ്ടോ കൂടി ഉണ്ടായിരുന്നു എങ്കില്‍ പ്ലേഓഫിലേക്ക് കാലുവെക്കാന്‍ പാകത്തില്‍ ജയങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സിന് എത്താമായിരുന്നു. 

നിലവില്‍ 14 കളിയില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി 9ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഞായറാഴ്ച എടികെ മോഹന്‍ ബഗാന് എതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com