ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും: ജോസ് ബട്ട്‌ലര്‍

'രാജ്യാന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും ഇവര്‍ക്കെതിരെ കളിച്ചവര്‍ക്ക് ആംഗിളുകളെ സംബന്ധിച്ചും, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചും ധാരണയുണ്ടാവും'
ജസ്പ്രിത് ബുമ്റ/ ട്വിറ്റർ
ജസ്പ്രിത് ബുമ്റ/ ട്വിറ്റർ

ചെന്നൈ: ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ എതിരാളികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍. ബൂമ്രയെ പോലുള്ള ബൗളര്‍മാരെ മുന്‍പ് നേരിട്ടിട്ടില്ല എങ്കില്‍ അതുപോലെ വ്യത്യസ്തമായ ബൗളിങ് ആക്ഷനുകളോട് ഇണങ്ങാന്‍ സമയം വേണ്ടി വരും എന്ന് ബട്ട്‌ലര്‍ ചൂണ്ടിക്കാണിച്ചു.

രാജ്യാന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും ഇവര്‍ക്കെതിരെ കളിച്ചവര്‍ക്ക് ആംഗിളുകളെ സംബന്ധിച്ചും, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചും ധാരണയുണ്ടാവും. ഐപിഎല്ലിലുടെ ഇവിടുത്തെ വിക്കറ്റുകള്‍ പരിചിതമാണ്. ഭൂരിഭാഗം കളിക്കാരെ കുറിച്ചും ബോധ്യമുണ്ട്, ബട്ട്‌ലര്‍ പറയുന്നു.

ഫെബ്രുവരി 5നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ചെന്നൈയാണ് വേദി. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ടെസ്റ്റിന് പിന്നാലെ ടി20യും ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനുള്ള ഒരുക്കം ഇന്ത്യക്കെതിരായ ടി20 പരമ്പരയോടെ ആരംഭിക്കും എന്നാണ് ബട്ട്‌ലര്‍ പറയുന്നത്.

ഏകദിന ലോകകപ്പിന്റെ സമയത്ത് ഒരുപാട് നാളായി ടീമിനൊപ്പം കളിച്ച കളിക്കാരാണ് ഉണ്ടായത്. അന്ന് ടൂര്‍ണമെന്റില്‍ അത് തങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്‌തെന്നാണ് വിശ്വസിക്കുന്നത്. ടി20യിലേക്ക് വരുമ്പോള്‍ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ അധികം കളിച്ചിട്ടില്ല. തങ്ങളുടെ റോളുകള്‍ പരിചിതമായിട്ടില്ലെന്നും ബട്ട്‌ലര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com