ലാംഗര്‍ ഹെഡ്മാസ്റ്ററെ പോലെ, ഭക്ഷണ കാര്യങ്ങളില്‍ പോലും ഇടപെടല്‍; കോച്ചിനെതിരെ ഓസീസ് കളിക്കാര്‍

ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ് കോച്ചും കളിക്കാരും തമ്മില്‍ ഭിന്നതയാണെന്ന റിപ്പോര്‍ട്ടുമായി എത്തിയത്
ജസ്റ്റിന്‍ ലാംഗര്‍/ഫയല്‍ ചിത്രം
ജസ്റ്റിന്‍ ലാംഗര്‍/ഫയല്‍ ചിത്രം

സിഡ്‌നി: കോച്ച് ജസ്റ്റിന്‍ ലാംഗറിന് എതിരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ നിലപാടെടുത്തതായി സൂചന. ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ് കോച്ചും കളിക്കാരും തമ്മില്‍ ഭിന്നതയാണെന്ന റിപ്പോര്‍ട്ടുമായി എത്തിയത്.

ഹെഡ്മാസ്റ്ററെ പോലെ കോച്ച് പെരുമാറുന്നു എന്നും, കളിക്കാരെ ശകാരിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുകയാണെന്നാണ് കളിക്കാരുടെ പരാതി. കളിക്കാരുടെ ഭക്ഷണ ശീലങ്ങളില്‍ പോലും ഇടപെടുന്ന ലാംഗറെ പദവിയില്‍ തുടരാന്‍ അനുവദിക്കരുത് എന്ന ആവശ്യം കളിക്കാര്‍ ഉന്നയിച്ചതായാണ് സൂചന.

എന്നാല്‍ എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ നേതൃപദവിയില്‍ ഉള്ളവര്‍ക്ക് കഴിയില്ലെന്നാണ് ലാംഗറുടെ പ്രതികരണം. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പോലും എവിടെ ആര് ബൗളര്‍ ചെയ്യണം എന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി ലാംഗര്‍ നിര്‍ദേശിച്ചതായും, ഇത് ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കിയെന്നും ആരോപണം ഉണ്ട്.

എന്നാല്‍ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ ഇടപെടാറില്ല എന്നും, അത് ബൗളിങ് കോച്ചിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് എന്നുമാണ് ലാഗറുടെ വിശദീകരണം. എന്നാല്‍ ഇനി അവിടേയും തന്റെ ഇടപെടല്‍ വേണ്ടി വരും എന്ന് ലാംഗര്‍ പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷത്തെ കരാറാണ് ലാംഗറുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഇനിയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com