സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം

രണ്ടാമത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതോടെയാണ് ഗാംഗുലിയെ ഡിസ്ചാര്‍ജ് ചെയ്തത്
സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. രണ്ടാമത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതോടെയാണ് ഗാംഗുലിയെ ഡിസ്ചാര്‍ജ് ചെയ്തത്.

ഒരാഴ്ച സമ്പൂര്‍ണ വിശ്രമമാണ് ഗാംഗുലിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരി 27നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലോക്ക് നീക്കുന്നതിനായി രണ്ട് സ്‌ന്റെന്റുകള്‍ കൂടി ഉപയോഗിച്ചു.

ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ജനുവരി ഏഴിനാണ് അദ്ദേഹം ആശുപത്രി വിട്ടത്. എന്നാല്‍ മൂന്നാഴ്ച പിന്നിടും മുന്‍പ് തന്നെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

രണ്ടാമതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ഗാംഗുലിയെ ആരോഗ്യനിലയെ ചൊല്ലി ആശങ്ക ഉയര്‍ന്നിരുന്നു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് വെസ്റ്റ് ബംഗാള്‍ ഗവര്‍ണറും, മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com