ഫാസ്റ്റ് ബൗളറാവാനാണ് ആഗ്രഹിച്ചത്, കളം മാറ്റിയത് വളര്‍ച്ച കുറവ് മൂലം: കുല്‍ദീപ് യാദവ്‌

'10-11 വയസുള്ളപ്പോള്‍ തന്നെ എനിക്ക് പന്ത് രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിയുമായിരുന്നു'
കുൽദീപ് യാദവ് (ഫയൽ)
കുൽദീപ് യാദവ് (ഫയൽ)

ന്യൂഡല്‍ഹി: ഫാസ്റ്റ് ബൗളര്‍ ആവാനായിരുന്നു തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. കൈക്കുഴ നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്നത് ചൂണ്ടി തന്റെ പരിശീലകരും ഫാസ്റ്റ് ബൗളിങ്ങാണ് ഇണങ്ങുന്നത് എന്ന് പറഞ്ഞിരുന്നതായി കുല്‍ദീപ് പറയുന്നു.

10-11 വയസുള്ളപ്പോള്‍ തന്നെ എനിക്ക് പന്ത് രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ എന്റെ വളര്‍ച്ച കുറവാണ് അവിടെ പ്രശ്‌നമായത്. അതോടെ പരിശീലകന്‍ എന്നോട് സ്പിന്‍ ബൗളിങ്ങിലേക്ക് മാറാന്‍ പറഞ്ഞു. ആദ്യം അദ്ദേഹത്തിന്റെ നിര്‍ദേശം എനിക്ക് സ്വീകാര്യമായില്ല. കാരണം സ്പിന്‍ ബൗളിങ് എനിക്ക് ഇഷ്ടമല്ലായിരുന്നു, കുല്‍ദീപ് പറയുന്നു.

എനിക്ക് ദേഷ്യമായിരുന്നു. 10 ദിവസത്തോളം ഞാന്‍ ഗ്രൗണ്ടിലേക്ക് പോയില്ല. എന്നാല്‍ സ്പിന്‍ ബൗളിങ്ങില്‍ വിജയിക്കാന്‍ എനിക്ക് സാധിക്കും എന്ന ആത്മവിശ്വാസം പരിശീലകന്‍ നല്‍കി. അദ്ദേഹം എന്നോട് സ്പിന്‍ ബൗളിങ് ചെയ്യാന്‍ ആവശ്യപ്പെട്ടത് മുതല്‍ ഞാന്‍ ഇടംകൈ റിസ്റ്റ് സ്പിന്‍ ആണ് ചെയ്തത് എന്നും കുല്‍ദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com