ചരിത്രമെഴുതി ഇന്ത്യൻ വംശജനായ 12കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ​ഗ്രാൻഡ് മാസ്റ്റർ; തകർത്തത് 19 വർഷം പഴക്കമുള്ള റെക്കോർഡ്

ചരിത്രമെഴുതി ഇന്ത്യൻ വംശജനായ 12കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ​ഗ്രാൻഡ് മാസ്റ്റർ; തകർത്തത് 19 വർഷം പഴക്കമുള്ള റെക്കോർഡ്
അഭിമന്യു മിശ്ര/ എഎൻഐ
അഭിമന്യു മിശ്ര/ എഎൻഐ

ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററെന്ന പെരുമ ഇനി ഇന്ത്യൻ വംശജനായ 12കാരന്. അമേരിക്കയിലെ ന്യൂജേഴ്സിയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അഭിമന്യു മിശ്രയാണ് നേട്ടം സ്വന്തമാക്കിയത്. 

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസുകാരന്റെ നേട്ടം. 15-കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്. അഭിമന്യുവിന്റെ പ്രായം 12 വയസും നാല് മാസവും 25 ദിവസവുമാണ്.

19 വർഷമായി ഈ റെക്കോർഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു. 2002 ഓഗസ്റ്റ് 12-നായിരുന്നു സെർജി കർജാകിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോഡ് സ്വന്തമാക്കിയത്. അന്ന് 12 വയസും ഏഴ് മാസവുമായിരുന്നു സെർജിയുടെ പ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com