'4 ഓവര്‍ എറിഞ്ഞാല്‍ ക്ഷീണം', ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം ചൂണ്ടി കപില്‍ ദേവ്‌

നാല് ഓവര്‍ എറിഞ്ഞതിന് പിന്നാലെ ക്ഷീണിതരാവുന്ന ഇന്ത്യന്‍ താരങ്ങളെ കാണുന്നത് സങ്കടപ്പെടുത്തുന്നതായി കപില്‍ദേവ് പറഞ്ഞു
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
കപില്‍ ദേവ്, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തിലേക്ക് ചൂണ്ടി മുന്‍ നായകന്‍ കപില്‍ദേവ്. നാല് ഓവര്‍ എറിഞ്ഞതിന് പിന്നാലെ ക്ഷീണിതരാവുന്ന ഇന്ത്യന്‍ താരങ്ങളെ കാണുന്നത് സങ്കടപ്പെടുത്തുന്നതായി കപില്‍ദേവ് പറഞ്ഞു. 

മൂന്നോ നാലോ ഓവറില്‍ കൂടുതല്‍ എറിയാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന് കേള്‍ക്കുന്നു. നാല് ഓവര്‍ എറിയുന്നതോടെ ബൗളര്‍മാര്‍ ശീണിതരാവുന്നത് സങ്കപ്പെടുത്തുന്നു. ഞങ്ങളുടെ കാലത്ത് എന്തും ചെയ്യാം എന്ന മാനസികാവസ്ഥ ആയിരുന്നു കളിക്കാര്‍ക്ക് എന്നും കപില്‍ ദേവ് പറഞ്ഞു. 

എതിര്‍ നിരയിലെ 10ാമത്തെ താരം ബാറ്റിങ്ങിനായി ക്രീസിലെത്തിയാലും അയാള്‍ക്കെതിരെ 10 ഓവര്‍ എറിയാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ആ ചിന്താഗതി അവിടെ വേണം. അതാണ് കരുത്ത് നല്‍കുന്നത്. അത് ശരിയാണോ തെറ്റാണോ എന്ന് ഞാന്‍ പറയുന്നില്ല. ഇന്ന് ആ നാല് ഓവര്‍ അവര്‍ക്ക് മതിയായിരിക്കും. എന്നാല്‍ ഞങ്ങളുടെ സമയത്ത് അങ്ങനെയല്ല. അതിനാല്‍ തന്നെ വിചിത്രമായി തോന്നുന്നു. 

ഒരു വര്‍ഷത്തില്‍ 10 മാസം തുടര്‍ച്ചയായി കളിക്കുമ്പോള്‍ പരിക്കിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ ക്രിക്കറ്റ് വളരെ ലളിതമാണ്. ബാറ്റ്‌സ്മാന്മാര്‍ക്ക് ബാറ്റ് ചെയ്യണം. ബൗളര്‍മാര്‍ക്ക് ബൗളും. എന്നാല്‍ ഞങ്ങളുടെ സമയത്ത് ഞങ്ങള്‍ എല്ലാം ചെയ്യണമായിരുന്നു. ഇന്ന് ക്രിക്കറ്റിന് മാറ്റം വന്നിരിക്കുന്നു, കപില്‍ദേവ് പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവമാണ് ഇന്ത്യയെ പ്രധാനമായും ബാധിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ തന്റെ 100 ശതമാനം നല്‍കാന്‍ തയ്യാറാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാവുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com