ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കൂട്ടുന്നു, യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ചെക്കിന്റെ ആഹ്ലാദപ്രകടനം/ എപി
നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച ചെക്കിന്റെ ആഹ്ലാദപ്രകടനം/ എപി

ജനീവ: യൂറോ കപ്പിലേക്ക് കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 

യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കോവിഡ് ബാധിതരായതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. യൂറോപില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 

നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗമുണ്ടാവും.കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ കാന്‍സല്‍ ചെയ്തു. 

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ബ്രിട്ടനിലാണ് നടക്കുക. ഇവിടെ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാന്‍ പോര്‍ച്ചുഗല്‍ പ്രയാസപ്പെടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com