120 മിനിറ്റ്, 10 സേവുകള്‍; യൂറോയില്‍ റെക്കോര്‍ഡിട്ട് യാന്‍ സോമര്‍ 

എംബാപ്പെയുടെ പെനാല്‍റ്റി തടുത്തിട്ട യാന്‍ സോമര്‍ ക്വാര്‍ട്ടര്‍ ഫൈനലിലുംസ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെടുംതൂണായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

എംബാപ്പെയുടെ പെനാല്‍റ്റി തടുത്തിട്ട യാന്‍ സോമര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും
സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെടുംതൂണായി. തോറ്റ് മടങ്ങിയെങ്കിലും സോമര്‍
ഫുട്‌ബോള്‍ ലോകത്തിന് കയ്യടി നേടുന്നു. 120 മിനിറ്റ് വല കാത്ത സോമറില്‍ നിന്ന് സ്‌പെയ്‌നെതിരെ വന്നത് 10 സേവുകള്‍. 

യൂറോ 2020ല്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തുന്ന ഗോള്‍കീപ്പറായി ഇവിടെ സോമര്‍. ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റിയും സോമര്‍ സേവ് ചെയ്തിരുന്നു. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറിയെങ്കിലും 77ാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങി നിന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന് എതിരെ സ്‌പെയ്ന്‍ ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ സോമറിന്റെ നിശ്ചയദാര്‍ഡ്യവും കൂടിയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീട്ടിയത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ കളിയില്‍ സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനയ് സിമോനാണ് മാന്‍ ഓഫ് ദി മാച്ച് ആയത്. എന്നാല്‍ ഞാന്‍ ഈ അവാര്‍ഡ് സോമറിന് നല്‍കുന്നെന്നായിരുന്നു സിമോണിന്റെ വാക്കുകള്‍. 28 ഷോട്ടുകളാണ് കളിയില്‍ സ്‌പെയ്‌നില്‍ നിന്ന് വന്നത്. ആ ആക്രമണങ്ങള്‍ക്ക് മുന്‍പിലും സോമര്‍ പതറിയില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com