10 പേരായി ചുരുങ്ങിയിട്ടും ഉരുക്കുകോട്ട, സോമറിന്റെ അവിശ്വസനീയ സേവുകള്‍; തല ഉയര്‍ത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് മടങ്ങി

റൂബന്‍ വര്‍ഗാസിന്റെ കിക്ക് ഗോള്‍വലയ്ക്ക് മുകളിലൂടെ പറന്ന നിമിഷം യൂറോ 2020ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെഞ്ചുതകര്‍ത്തു
10 പേരായി ചുരുങ്ങിയിട്ടും ഉരുക്കുകോട്ട, സോമറിന്റെ അവിശ്വസനീയ സേവുകള്‍; തല ഉയര്‍ത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് മടങ്ങി

റൂബന്‍ വര്‍ഗാസിന്റെ കിക്ക് ഗോള്‍വലയ്ക്ക് മുകളിലൂടെ പറന്ന നിമിഷം യൂറോ 2020ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നെഞ്ചുതകര്‍ത്തു. പോസ്റ്റിന് മുന്‍പില്‍ നെടുംതൂണായി നിന്ന സോമറിന്റെ അത്ഭുതപ്പെടുത്തും സേവുകള്‍ക്കും അവരെ സെമിയെന്ന സ്വപ്‌നത്തിലേക്ക് എത്തിക്കാനായില്ല. ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷുട്ടൗട്ടില്‍ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസം യൂറോ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തുണച്ചില്ല. 3-1ന് ഷൂട്ടൗട്ടില്‍ സ്വിസ് പടയെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ യൂറോ കപ്പ് സെമിയില്‍. 

യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് കളികള്‍ കളിച്ച 4-3-1-2 എന്ന ഫോര്‍മേഷനില്‍ നിന്ന് വ്യത്യസ്തമായാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സ്‌പെയ്‌നിന് എതിരെ ഇറങ്ങിയത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ സെഫേറോവിച്ചിനെ ഒറ്റ സ്‌ട്രൈക്കറായി കളിപ്പിച്ചായിരുന്നു സ്വിസ് കളി മെനയാന്‍ ശ്രമിച്ചത്. 

എട്ടാം മിനിറ്റില്‍ തന്നെ സാകറിയയിലൂടെ ഓണ്‍ഗോള്‍ എന്ന സമ്മര്‍ദത്തിലേക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് വീണു. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒന്നുപോലുമില്ലാതെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ആദ്യ പകുതി അവസാനിപ്പിച്ചത്. 

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് മുന്നേറ്റങ്ങള്‍ പ്രകടമായി. 68ാം മിനിറ്റില്‍ ഷക്കിരീയുടെ ഗോളിലേക്ക് വഴിവെച്ചത് ഇതായിരുന്നു. 77ാം മിനിറ്റില്‍ ഫ്രൂലറിനെ നഷ്ടമായി 10 പേരായി ചുരുങ്ങിയിട്ടും പ്രതിരോധത്തിലൂന്നി സ്വിറ്റ്‌സര്‍ലാന്‍ഡ് സ്‌പെയ്‌നിന് വിജയ ഗോള്‍ നിഷേധിച്ചു. 

അധിക സമയത്ത് സ്വിസ് നിര പൂര്‍ണമായും പ്രതിരോധത്തിലേക്ക് ഊന്നിയപ്പോള്‍ ആല്‍ബയും കൂട്ടരും തുടരെ സ്വിസ് പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടു. എണ്ണം പറഞ്ഞ സോമറിന്റെ മികച്ച സേവുകളാണ് അവിടെ സ്വിറ്റ്‌സര്‍ലാന്‍ഡിന് ജീവന്‍ കൊടുത്തത്. ഒപ്പം അകഞ്ചി, റോഡ്രിഗസ് എന്നിവരുടെ ഗോള്‍പോസ്റ്റിന് മുന്‍പിലെ സമയോചിത ഇടപെടലുകളും...

ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ വീഴ്ത്തിയെത്തിയ സ്വിസിന് പക്ഷേ ഇവിടെ പിഴച്ചു. ഫാബിയാന്‍ ഷാര്‍, മാനുവേല്‍ അകാന്‍ജി, വര്‍ഗാസ് എന്നിവരുടെ കിക്കുകള്‍ ഗോള്‍ വല കടന്നില്ല. സ്‌പെയ്‌നിന് വേണ്ടി ഡാനി ഒല്‍മോ മൊറോനോ, മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ ലക്ഷ്യം കാണുകയും ചെയ്തു. തല ഉയര്‍ത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com