ഈജിപ്തിനായി ഒളിംപിക്‌സ് കളിക്കാന്‍ മുഹമ്മദ് സല ഇല്ല, വിട്ടുവീഴ്ചയില്ലാതെ ലിവര്‍പൂള്‍

ലിവര്‍പൂള്‍ മുന്നേറ്റ നിര താരം മുഹമ്മദ് സല ഒളിംപിക്‌സിനുള്ള ഈജിപ്ത് ടീമില്‍ ഇല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കെയ്റോ: ലിവര്‍പൂള്‍ മുന്നേറ്റ നിര താരം മുഹമ്മദ് സല ഒളിംപിക്‌സിനുള്ള ഈജിപ്ത് ടീമില്‍ ഇല്ല. ഒളിംപിക്‌സ് കളിക്കാന്‍ ലിവര്‍പൂള്‍ സലയ്ക്ക് അനുവാദം നല്‍കാത്തതിനാലാണ് സൂപ്പര്‍ താരത്തെ ഈജിപ്തിന് നഷ്ടമായത്. 

ഒളിംപിക്‌സിനുള്ള 22 അംഗ സംഘത്തെ ഈജിപ്ത് പ്രഖ്യാപിച്ചു. എന്നാല്‍ സലയുടെ പേര് ഇതില്‍ ഉള്‍പ്പെട്ടില്ല. ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയും ഒളിംപിക്‌സിനുള്ള ഈജിപ്ത് ടീമില്‍ ഇല്ല. 

ഒളിംപിക്‌സ് ഫിഫ കലണ്ടറിന്റെ ഭാഗമല്ലാത്തതിനാലാണ് സലയെ ഈജിപ്ത് ടീമിലേക്ക് വീടാന്‍ ലിവര്‍പൂള്‍ തയ്യാറാവാത്തത്. ലിവര്‍പൂള്‍ വിലക്കിയാലും ടീമിനായി ഒളിംപിക്‌സ് കളിക്കാന്‍ എത്താന്‍ സല എന്തെങ്കിലും വഴി കണ്ടെത്തും എന്ന പ്രതീക്ഷയിലായിരുന്നു ഈജിപ്ത്. 

ജൂലൈ 22 മുതലാണ് ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് ഏഴ് വരെയാണ് മത്സരം. ഒളിംപിക്‌സിലെ ഫുട്‌ബോള്‍ ഫൈനലിന് ശേഷം ഏഴ് ദിവസം കഴിഞ്ഞ് പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കും. 

ഈജിപ്തിനായി ഒളിംപിക്‌സില്‍ കളിക്കാനെത്തിയാല്‍ ലിവര്‍പൂളിന്റെ പ്രീസീസണ്‍ മത്സരങ്ങളെല്ലാം സലയ്ക്ക് നഷ്ടമാവും. ഇതിനൊപ്പം സീസണില്‍ ലിവര്‍പൂളിന്റെ നോര്‍വിച്ച് സിറ്റി, ബേണ്‍ലി, ചെല്‍സി എന്നിവര്‍ക്കെതിരായ മത്സരവും സലയ്ക്ക് നഷ്ടമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com