പാകിസ്ഥാനെതിരായ ടി20; രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്
പാകിസ്ഥാനെതിരായ കളിക്കിടയില്‍ രണ്ട് വിന്‍ഡിസ് താരങ്ങള്‍ കുഴഞ്ഞു വീണു/ഫോട്ടോ: വീഡിയോ ദൃശ്യം
പാകിസ്ഥാനെതിരായ കളിക്കിടയില്‍ രണ്ട് വിന്‍ഡിസ് താരങ്ങള്‍ കുഴഞ്ഞു വീണു/ഫോട്ടോ: വീഡിയോ ദൃശ്യം

ആന്റിഗ്വ: വിന്‍ഡിസ്-പാകിസ്ഥാന്‍ വനിത ടി20 മത്സരത്തിന് ഇടയില്‍ രണ്ട് താരങ്ങള്‍ കുഴഞ്ഞു വീണു. ആന്റിഗ്വയില്‍ നടന്ന രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോഴാണ് രണ്ട് വനിതാ താരങ്ങള്‍ കുഴഞ്ഞു വീണത്. 

10 മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് കളിക്കാര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. രണ്ട് പേരേയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ക്രിക്കറ്റ് വിന്‍ഡിസ് വക്താവ് അറിയിച്ചു. 

എന്നാല്‍ ഇരുവരും കുഴഞ്ഞു വീണതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് താരങ്ങള്‍ അടുത്തടുത്ത് കുഴഞ്ഞ് വീണതോടെ മത്സരം തടസപ്പെട്ടു. എന്നാല്‍ രണ്ട് സബ്സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്തി കളി പുനരാരംഭിച്ചു. മഴ കളിമുടക്കിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡിസ് ഏഴ് റണ്‍സിന് ജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com