'ആഷസിനാണ് പ്രാധാന്യം', ടി20 ലോകകപ്പ് കളിച്ചേക്കില്ലെന്ന് സ്റ്റീവ് സ്മിത്ത്

ആഷസിന് വേണ്ടി ഒരുങ്ങുന്നതിനായി ടി20 ലോകകപ്പ് വേണ്ടന്ന് വയ്ക്കാന്‍ തയ്യാറാണെന്ന് സ്മിത്ത് പറഞ്ഞു
സിഡ്‌നി ടെസ്റ്റില്‍ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റില്‍ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

സിഡ്‌നി: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ല. ആഷസിന് വേണ്ടി ഒരുങ്ങുന്നതിനായി ടി20 ലോകകപ്പ് വേണ്ടന്ന് വയ്ക്കാന്‍ തയ്യാറാണെന്ന് സ്മിത്ത് പറഞ്ഞു.

ലോകകപ്പിനുള്ള ലോകകപ്പ് സംഘത്തിന്റെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യം. ആഷസിന് വേണ്ടി വേണ്ടവിധം ഒരുങ്ങി കഴിഞ്ഞ ആഷസ് ടെസ്റ്റിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം എന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നേരിട്ട വിലക്കിന് ശേഷം ആഷസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇംഗ്ലീഷ് ആരാധകരില്‍ നിന്ന് കുത്തിനോവിക്കലുകള്‍ സ്മിത്തിന് നേര്‍ക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ 774 റണ്‍സ് ആ വര്‍ഷം ആഷസില്‍ നിന്ന് സ്മിത്ത് കണ്ടെത്തിയത്. 110.57 ആയിരുന്നു ബാറ്റിങ് ശരാശരി. 

ഡിസംബര്‍ എട്ടിനാണ് ആഷസ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലൊരു ആഘാതം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഇടത്തിലേക്ക് എനിക്ക് എത്തണം. ലോകകപ്പില്‍ നിന്ന് മാറി നിന്നാണ് അത് സാധ്യമാവുക എങ്കില്‍ ആ വഴിയിലൂടെ ഞാന്‍ പോകും. 

പരിക്കില്‍ നിന്ന് ഭേദമായി വരികയാണെന്നും സ്മിത്ത് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ റദ്ദാക്കുന്നതിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിനായി സ്മിത്ത് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. വേദനസംഹാരികളുടെ സഹായത്തോടെയാണ് അന്ന് കളിച്ചത് എന്നും സ്മിത്ത് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com