ബ്രസീലിന് തിരിച്ചടി; 'കുങ് ഫു' ചലഞ്ചില്‍ ഗബ്രിയേല്‍ ജിസ്യൂസിന് വിലക്ക്; ഫൈനല്‍ നഷ്ടമാവും

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബ്രസീലിന് കനത്ത തിരിച്ചടി
ചിലി താരത്തിനെതിരെ ഗബ്രിയേല്‍ ജിസ്യൂസിന്റെ ചലഞ്ച്/ഫോട്ടോ: ട്വിറ്റര്‍
ചിലി താരത്തിനെതിരെ ഗബ്രിയേല്‍ ജിസ്യൂസിന്റെ ചലഞ്ച്/ഫോട്ടോ: ട്വിറ്റര്‍

റിയോ: കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരായ കളിയിലെ ബ്രസീല്‍ മുന്നേറ്റ നിര താരം ഗബ്രിയേല്‍ ജിസ്യൂസില്‍ നിന്ന് വന്ന കുങ്ഫു ചലഞ്ചിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ വിലക്കേര്‍പ്പെടുത്തി. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച കളിയില്‍ ജിസ്യൂസ് മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയിരുന്നു. ഇതേ തുടര്‍ന്ന് പെറുവിനെതിരായ സെമി ഫൈനല്‍ താരത്തിന് നഷ്ടമായി. ഇതിന് പിന്നാലെയാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയുള്ള കോണ്‍മെബോളിന്റെ തീരുമാനം വരുന്നത്. 

രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതോടെ ജിസ്യൂസിന് ഫൈനല്‍ നഷ്ടമാവും. വിലക്കിനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്. ചിലിക്കെതിരെ പാക്വേറ്റയിലൂടെ ഗോള്‍ വല കുലുക്കി രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴാണ് ജിസ്യൂസ് റെഡ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയത്. 

48ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോള്‍ ബലത്തില്‍ ബ്രസീല്‍ പ്രതിരോധിച്ച് നിന്ന് സെമി ഫൈനല്‍ ഉറപ്പിച്ചു. ബ്രസീല്‍ പരിശീലകനായി ടിറ്റേ എത്തിയതിന് ശേഷം രണ്ട് വട്ടം റെഡ് കാര്‍ഡ് വാങ്ങി പുറത്തിരിക്കുന്ന ഏക താരമാണ് ജിസ്യൂസ്. ഞായറാഴ്ചയാണ് അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com