ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യൻ ബോക്‌സർ അമിത് പംഗൽ ടോപ്‌ സീഡ് 

വനിതാ വിഭാഗത്തിൽ സിമ്രാൻജിത്ത് കൗർ ഒളിമ്പിക്‌സിൽ നാലം സീഡാകും
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ടോക്യോ: ഇന്ത്യൻ ബോക്‌സിങ് താരം അമിത് പംഗൽ ടോക്യോ ഒളിമ്പിക്‌സ് 52 കിലോ വിഭാഗത്തിൽ ടോപ്‌ സീഡ് താരമാകും. ലോക റാങ്കിങ്ങിൽ നിലവിൽ ഒന്നാമതാണ് അമിത്. നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ താരം ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. ആദ്യമായാണ് അമിത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 

വനിതാ വിഭാഗത്തിൽ (60 കിലോ) ഇന്ത്യൻ താരമായ സിമ്രാൻജിത്ത് കൗർ ഒളിമ്പിക്‌സിൽ നാലം സീഡാകും.  ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ സിമ്രാൻ മാത്രമാണ് വനിതാ ബോക്സർമാരിൽ സീഡിലുള്ള ഏക ഇന്ത്യൻ താരം. സിമ്രാന്റെയും കന്നി ഒളിമ്പിക്സാണിത്. 

ജൂലായ് 23 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുക. അഞ്ച് പുരുഷ ബോക്‌സർമാരും നാല് വനിതാ ബോക്‌സർമാരുമാണ് ഇന്ത്യയിൽ നിന്നും ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com