ചൈനീസ്, റഷ്യന്‍ വാക്‌സിനുകള്‍ സ്വീകരിക്കില്ലെന്ന് ഗ്രാന്റ് ഫ്‌ളവര്‍; ഫൈസറിനായി ആവശ്യം

കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫിലും വാക്‌സിന്‍ ലഭ്യമാക്കിയപ്പോള്‍ ഗ്രാന്റ് ഫ്‌ളവര്‍ ആദ്യ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്
ഗ്രാന്റ് ഫ്‌ളവര്‍/ഫോട്ടോ: ട്വിറ്റര്‍
ഗ്രാന്റ് ഫ്‌ളവര്‍/ഫോട്ടോ: ട്വിറ്റര്‍


കൊളംബോ: ശ്രീലങ്കന്‍ ടീമില്‍ കോവിഡ് പോസിറ്റീവായ മൂന്ന് പേരില്‍ ഒരാള്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവറാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫിലും വാക്‌സിന്‍ ലഭ്യമാക്കിയപ്പോള്‍ ഗ്രാന്റ് ഫ്‌ളവര്‍ ആദ്യ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വഴിയാണ് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍ ചൈനീസ്, റഷ്യന്‍ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ആന്റി ഫഌവര്‍ വിസമ്മതിച്ചു. ഫൈസര്‍ വാക്‌സിന്‍ വേണം എന്ന നിലപാടാണ് ഫഌവര്‍ സ്വീകരിച്ചത്. 

ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു ആന്റി ഫ്‌ളവറിന്റെ ഭയം. കോവിഡ് നെഗറ്റീവായതിന് ശേഷം ഫ്‌ളവറിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഫൈസര്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യമൊരുക്കും.

ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞ് ലങ്കന്‍ ടീം മടങ്ങിയെത്തിയപ്പോഴാണ് സംഘത്തിനുള്ളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ശ്രീലങ്കക്കെതിരായ പരമ്പരയുടെ സമയം ഇംഗ്ലണ്ട് ടീമിലെ ഏഴ് കളിക്കാര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. 

ലങ്കന്‍ ക്യാമ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പര ജൂലൈ 18ലേക്ക് മാറ്റി. ജൂലൈ 13നാണ് പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. പരമ്പരക്ക് മുന്‍പ് പരിശീലന മത്സരം വേണമെന്ന ഇന്ത്യയുടെ ആവശ്യവും തള്ളിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com