ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ഇത് യുവത്വവും വയസന്മാരും തമ്മിലുള്ള പോര്'; ഇംഗ്ലണ്ട് മുന്നേറ്റനിരയിലേക്ക് ചൂണ്ടി ബൊനൂചി 

യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങിയ ഇറ്റാലിയന്‍ താരം എന്ന റെക്കോര്‍ഡ് ഫൈനലിലിറങ്ങുന്ന ബൊനൂചി  അവിടെ സ്വന്തമാക്കും

വെംബ്ലിയില്‍ സ്വന്തം കാണികളുടെ മുന്‍പില്‍ വെച്ച് യൂറോ കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തുമോ? അതോ തോല്‍വി അറിയാതെയുള്ള കുതിപ്പില്‍ യൂറോ കിരീടവും ഇറ്റലിയുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുമോ? യൂറോ കപ്പ് ഫൈനല്‍ പോരിനായി ആകാംക്ഷയോടെ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നതിന് ഇടയില്‍ ഇറ്റാലിയന്‍ പ്രതിരോധനിര താരം ബൊനൂചി കളിയെ വിശേഷിപ്പിക്കുന്നത് യുവനിരയും വൃദ്ധന്മാരും തമ്മിലുള്ള പോരെന്നാണ്...

യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങിയ ഇറ്റാലിയന്‍ താരം എന്ന റെക്കോര്‍ഡ് ഫൈനലിലിറങ്ങുന്ന ബൊനൂചി അവിടെ സ്വന്തമാക്കും. ഇറ്റലിയുടെ പ്രതിരോധ നിരയില്‍ ബനൂചിക്കൊപ്പം ചില്ലെനിയുമുണ്ടാവും...

യുവത്വത്തിന് എതിരെ വയസായവര്‍ ഇറങ്ങുന്നു. അവരുടെ ആക്രമണനിര ശക്തമാണ്. അവര്‍ക്കെതിരെയും മുഴുവന്‍ ടീമിനെതിരേയും വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ സൃഷ്ടിക്കാന്‍ പോവുന്ന വെല്ലുവിളികളെ കുറിച്ച് ധാരണയുണ്ട്. അവരുടെ വേഗതയില്‍ ശ്രദ്ധ വെക്കേണ്ടതുമുണ്ട്, ബൊനൂചി പറഞ്ഞു. 

219 മത്സരങ്ങളിലാണ് ഇറ്റലിയുടെ പ്രതിരോധ കോട്ട ഉറപ്പിച്ച ചില്ലെനിയും ബൊനൂചിയും 19കാരന്‍ ബുകായോ സാക, 21 വയസുള്ള ജേഡന്‍ സാഞ്ചോ, 25കാരന്‍ ജാക്ക് ഗ്രീലിഷ്, 26 വയസുള്ള റഹീം സ്‌റ്റെര്‍ലിങ് എന്നിവര്‍ക്കെതിരെയാണ് വെംബ്ലിയില്‍ ഇറങ്ങുന്നത്. 

ഇറ്റലിയുടെ യൂറോ കപ്പിലെ ആറ് മത്സരങ്ങളിലും പ്രതിരോധ നിരയില്‍ ബനൂചി കളിച്ചു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ചില്ലെനിക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമായി. എട്ട് സീരി എ കിരീട ജയങ്ങളിലേക്ക് എത്തിയ ബൊനൂചിക്ക് 2012 യൂറോ കപ്പ് ഫൈനലിലെ തിരിച്ചടിക്കും ഇവിടെ മറുപടി കൊടുക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com