റൊസാരിയോയിലെ സന്ധ്യയില്‍ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ തിളങ്ങി മെസി; ജന്മനാടിന്റെ ആദരം

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരെ അര്‍ജന്റീന ഇറങ്ങുന്നതിന് മുന്‍പായി മെസിക്ക് ആദരമര്‍പ്പിച്ച് റൊസാരിയോ നഗരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരെ അര്‍ജന്റീന ഇറങ്ങുന്നതിന് മുന്‍പായി മെസിക്ക് ആദരമര്‍പ്പിച്ച് റൊസാരിയോ നഗരം. വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ മെസി റൊസാരിയോയിലെ 70 മീറ്റര്‍ ഉയരമുള്ള അര്‍ജന്റീനയുടെ നാഷണല്‍ ഫഌഗ് മെമ്മോറിയലില്‍ തിളങ്ങി...

28 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന രാജ്യത്തിന്റെ ദുഖം അകറ്റാന്‍ അകറ്റാന്‍ ഉറച്ചാണ് മെസിയും കൂട്ടരും മാരക്കാനയില്‍ ഇറങ്ങുന്നത്. കിരീടം കൈകളിലുയര്‍ത്തി നില്‍ക്കുന്ന മെസിയെ കാണാനുള്ള കാത്തിരിപ്പിനിടയിലാണ് റൊസാരിയോയിലെ കഴിഞ്ഞ രാത്രിയില്‍ മെസി അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ വാനില്‍ ഉയര്‍ന്ന് തിളങ്ങിയത്. 

മെസിക്കൊപ്പം റൊസാരിയോയുടെ സന്തതികളായ ഏയ്ഞ്ചല്‍ ഡി മരിയ, ചെല്‍സോ എന്നിവരും അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ഇവിടെ തിളങ്ങി. 2008 ഒളിംപിക്‌സിന് ശേഷം അര്‍ജന്റീനിയന്‍ കുപ്പായത്തിലെ പ്രധാന നേട്ടമാണ് മെസി മാരാക്കാനയില്‍ ലക്ഷ്യം വെക്കുന്നത്. 

മൂന്ന് കോപ്പ അമേരിക്ക ഫൈനലുകളില്‍ മെസിക്കൊപ്പം അര്‍ജന്റീനക്ക് കാലിടറി. 2004ലും 2007ലും കോപ്പ ഫൈനലില്‍ അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പ്പിച്ചിരുന്നു. നാല് ഗോളും അഞ്ച് അസിസ്റ്റുമായി ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റില്‍ ഉടനീളം ഇത്തവണ കളിച്ച മെസിയെ ഫൈനലില്‍ അതേ ആത്മവിശ്വാസത്തില്‍ കാണാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com