കണ്ണീരണിഞ്ഞ് മൈതാനത്ത് മുട്ടുകുത്തി നെയ്മര്‍, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് മെസി

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തലതാഴ്ത്തി കണ്ണീര് ജേഴ്‌സില്‍ തുടച്ച് മൈതാനത്ത് നെയ്മര്‍ മുട്ടുകുത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യ്യകലത്തില്‍ നിന്ന് കിരീടം നഷ്ടപ്പെട്ടത് കണ്ട് കണ്ണീരണിഞ്ഞ നെയ്മറെ ആശ്വസിപ്പിച്ച് മെസി. കെട്ടിപ്പിടിച്ച് ചേര്‍ത്ത് നിര്‍ത്തിയാണ് നെയ്മറെ മെസി ആശ്വസിപ്പിച്ചത്. 

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തലതാഴ്ത്തി കണ്ണീര് ജേഴ്‌സില്‍ തുടച്ച് മൈതാനത്ത് നെയ്മര്‍ മുട്ടുകുത്തി. സമീപത്ത് അര്‍ജന്റീനയുടെ ആഘോഷം തുടരവെയാണ് നെയ്മറുടെ അടുത്തെത്തി ഏറെ നേരം ആലിംഗനം ചെയ്ത് നിന്ന് മെസി ആശ്വസിപ്പിച്ചത്. 

22ാം മിനിറ്റി എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍നേട്ടത്തോടെയാണ് 28 വര്‍ഷം നീണ്ട കിരീടത്തിനായുള്ള കാത്തിരിപ്പ് അര്‍ജന്റീന അവസാനിപ്പിച്ചത്. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് 16 വര്‍ഷത്തിന് ശേഷമാണ് മെസിയെ തേടി അന്താരാഷ്ട്ര കിരീടം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com